സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

മണപ്പുറം ഫിനാൻസിന് 557 കോടി രൂപ ലാഭം

തൃശൂർ: പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനവും (NBFC) ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണപ്പണയ സ്ഥാപനങ്ങളിലൊന്നുമായ മണപ്പുറം ഫിനാൻസ് (Manappuram Finance), നടപ്പുവർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 556.5 കോടി രൂപയുടെ സംയോജിത ലാഭം നേടി.

മുൻവർഷത്തെ സമാനപാദത്തിലെ 498 കോടി രൂപയേക്കാൾ 11.7 ശതമാനമാണ് വളർച്ച. മൊത്തം വായ്പകൾ 21% ഉയർന്ന് 44,932 കോടി രൂപയായി.

23% ഉയർന്ന് 2,488 കോടി രൂപയാണ് സംയോജിത പ്രവർത്തന വരുമാനം. മൊത്തം സ്വർണ വായ്പകൾ 14.8% വർധിച്ച് 23,647 കോടി രൂപയായി.

ജൂൺ 30 വരെയുള്ള കണക്കുപ്രകാരം കമ്പനിക്ക് 26 ലക്ഷം സജീവ സ്വർണ വായ്പാ ഇടപാടുകാരുണ്ട്. ഉപസ്ഥാപനങ്ങളെ കൂട്ടാതെയുള്ള കമ്പനിയുടെ കഴിഞ്ഞപാദ ലാഭം 441 കോടി രൂപയാണ്.

ആശീർവാദിന് 100 കോടി ലാഭം
ഉപസ്ഥാപനമായ ആശീർവാദ് മൈക്രോഫിനാൻസിന്റെ മൊത്തം വായ്പകൾ 21% വർധിച്ച് 12,310 കോടി രൂപയായി. 100 കോടി രൂപയാണ് ലാഭം.

ഭവന വായ്പകളിൽ ശ്രദ്ധിക്കുന്ന ഉപസ്ഥാപനമായ മണപ്പുറം ഹോം ഫിനാൻസിന്റെ വായ്പകൾ 32% ഉയർന്ന് 1,587 കോടി രൂപയിലെത്തി. വാഹന വായ്പാ വിഭാഗത്തിന്റെ വായ്പകൾ 63.4% മുന്നേറി 4,541 കോടി രൂപയുമായി.

മണപ്പുറം ഫിനാൻസിന്റെ മൊത്തം നിഷ്ക്രിയ ആസ്തി (GNPA) 1.96 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി (NNPA) 1.7 ശതമാനവുമാണ്. 29.6 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം (CAR). 38,463 കോടി രൂപയാണ് മണപ്പുറം ഫിനാൻസിന്റെ സംയോജിത കടം.

കമ്പനിയുടെ സ്വർണവായ്പാ ഇതര ബിസിനസുകളിൽ മികച്ച നേട്ടം കൈവരിക്കുന്നതിനൊപ്പം ആസ്തിയിലും ലാഭത്തിലും കരുത്തേകാൻ സ്വർണ ഇതര വായ്പാ സ്ഥാപനങ്ങൾക്ക് കഴിഞ്ഞുവെന്ന് മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു.

X
Top