കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

ഇൻഡിഗോയുടെ അറ്റാദായം 106 ശതമാനം ഉയർന്ന് 1,895 കോടിയായി

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തെ അവസാന ത്രൈമാസക്കാലയളവിൽ രാജ്യത്തെ മുൻനിര വിമാന കമ്പനിയായ ഇൻഡിഗോയുടെ അറ്റാദായം 106 ശതമാനം ഉയർന്ന് 1,895 കോടി രൂപയിലെത്തി.

മുൻവർഷം ഇതേകാലയളവിൽ അറ്റാദായം 919.2 കോടി രൂപയായിരുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ ഇൻഡിഗോ 25.9 ശതമാനം ഉയർന്ന് 17,825.27 കോടി രൂപയായി.

വിമാന ഇന്ധനങ്ങളുടെ വിലയിൽ അവലോകന കാലയളവിൽ വലിയ വർദ്ധനയുണ്ടാകാത്തതാണ് ഇൻഡിഗോയ്ക്ക് ആശ്വാസം പകർന്നത്.

ഇതോടൊപ്പം സ്പൈസ് ജെറ്റും ഗോ എയറും കടുത്ത പ്രതിസന്ധികളിലേക്ക് നീങ്ങിയതും ഇൻഡിഗോയ്ക്ക് നേട്ടമുണ്ടാക്കി.

X
Top