
മുംബൈ: വെള്ളിവില എക്കാലത്തേയും മികച്ച ഉയരം കുറിച്ചതോടെ ഹിന്ദുസ്ഥാന്‍ സിങ്ക് ഓഹരി 0.50 ശതമാനം ഉയര്‍ന്ന് 424.90 നിരക്കിലെത്തി. ഒരു ഘട്ടത്തില്‍ 430 രൂപയിലായിരുന്നു വെള്ളിയാഴ്ച ഓഹരി. വെള്ളി ഫ്യൂച്ചര്‍ കരാറുകള്‍ സെപ്റ്റംബര്‍ മാസത്തെ കാലാവധിയോടെ കിലോയ്ക്ക് 1.09 ലക്ഷം രൂപയിലാണ് മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) വ്യാപാരം ആരംഭിച്ചത്.
തുടര്‍ന്ന് കുതിച്ചുയര്‍ന്ന് കിലോയ്ക്ക് 1.11 ലക്ഷം രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. ഗുഡ് റിട്ടേണ്‍സ് കണക്കുകള്‍ പ്രകാരം, ആഭ്യന്തര വിപണിയില്‍ ഒരു കിലോഗ്രാം വെള്ളിയുടെ വില 1,000 രൂപ വര്‍ധിച്ച് 1.11 ലക്ഷത്തിനടുത്ത് എത്തിയിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളി ഉല്‍പ്പാദകരാണ് ഹിന്ദുസ്ഥാന്‍ സിങ്ക്. 99.9 ശതമാനം പരിശുദ്ധിയുള്ള ശുദ്ധീകരിച്ച വെള്ളി കമ്പനി ഉത്പാദിപ്പിക്കുന്നു. ബുള്ളിയന്റെ വിലയിലെ കുത്തനെയുള്ള വര്‍ധന ഓഹരികള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാവസായിക ലോഹങ്ങളുടെ വില്‍പ്പനയാണ് വില ഉയരാന്‍ കാരണമെന്ന് ആക്‌സിസ് സെക്യൂരിറ്റീസ് പറഞ്ഞു.