
മുംബൈ: ലാഭവിഹിതം പ്രഖ്യാപിച്ച ന്യൂലാന്റ് ലാബോറട്ടറീസ് ഓഹരികള്‍ തിങ്കളാഴ്ച 15 ശതമാനമുയര്‍ന്ന് 14101 രൂപയിലെത്തി. ജൂലൈ 18 ആണ് ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി. അതുവരെ ഓഹരി കൈവശം വയ്ക്കുന്നവര്‍ക്ക് ലാഭവിഹിതം ലഭ്യമാകും.
ഓഹരിയൊന്നിന് 12 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. 18089.55 രൂപ-7900 രൂപ എന്നിങ്ങനെയാണ് ഓഹരിയുടെ 52 ആഴ്ച റെയ്ഞ്ച്. നിലവില്‍ 52 ആഴ്ച ഉയരത്തില്‍ നിന്നും 23 ശതമാനം താഴെയാണ് ഓഹരിയുള്ളത്.
ഓഹരി നിലവില്‍ അമിത വില്‍പനയോ അമിത വാങ്ങലോ നേരിടുന്നില്ല. സാങ്കേതികമായി ഓഹരി ബുള്ളിഷ് ട്രെന്റ് നിലനിര്‍ത്തുകയാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
( ശുപാര്‍ശകള്‍, നിര്‍ദ്ദേശങ്ങള്‍, കാഴ്ചപ്പാടുകള്‍, അഭിപ്രായങ്ങള്‍ എന്നിവ വിദഗ്ധരുടേതാണ്. ഇവ ലൈവ് ന്യൂഏജിന്റെ വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്നില്ല)