
മുംബൈ: ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ ഓഹരി ചൊവ്വാഴ്ച 0.75 ശതമാനമുയര്‍ന്ന് 5050.10 രൂപയിലെത്തി. ഓഹരിയുടെ 52 ആഴ്ച ഉയരം 5675 രൂപയും താഴ്ന്ന നിലവാരം 3045.95 രൂപയുമാണ്.
കഴിഞ്ഞ മാസത്തില്‍ ഗോള്‍ഡ്മാന്‍ സാക്ക്‌സ് (സിംഗപ്പൂര്‍) ഓഫ്‌ഷോര്‍ ഡെറിവേറ്റീവ് ഇന്‍സ്ട്രുമെന്റ്‌സ് കമ്പനിയുടെ 104972 ഓഹരികള്‍ വാങ്ങിക്കൂട്ടിയിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 475 ശതമാനമാണ് കമ്പനി ഓഹരി ഉയര്‍ന്നത്, 5 വര്‍ഷത്തില്‍ 960 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി. 2025 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ 1,89,300 കോടി രൂപയുടെ ഓര്‍ഡര്‍ ബുക്കാണ് കമ്പനിയ്ക്കുള്ളത്. തൊട്ടുമുന്‍വര്‍ഷത്തില്‍ ഇത് 94,127 കോടി രൂപ മാത്രമായിരുന്നു.
നാലാംപാദത്തില്‍ 3977 കോടി രൂപയുടെ അറ്റാദായം കമ്പനി രേഖപ്പെടുത്തി. 50 കോടിയിലധികമായിരുന്നു നിക്ഷേപം. എയര്‍ക്രാഫ്റ്റ്, ഹെലികോപ്റ്ററുകള്‍ എന്നിവയുടെ ഡിസൈന്‍, നിര്‍മ്മാണം, അറ്റകുറ്റപ്പണികള്‍ എന്നിവ നിര്‍വഹിക്കുന്ന കമ്പനിയാണ് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്. 20 നിര്‍മ്മാണ ശാലകളും ഒന്‍പത് ഗവേഷണ, വികസന കേന്ദ്രങ്ങളും കമ്പനിയ്ക്കുണ്ട്.
2024 ഒക്ടോബര്‍ 14 ന് കമ്പനി മഹാരത്‌ന പദവി നേടി.