ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

പൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളിലെ ഓഹരികള്‍ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കേന്ദ്ര മന്ത്രിതല സമിതി ചൊവ്വാഴ്ച യോഗം ചേരും. ഓഹരി വിറ്റഴിക്കല്‍ എളുപ്പമാക്കുന്നതിനായി ഉപദേഷ്ടാക്കളെ നിയമിക്കുകയാണ് പ്രധാന ലക്ഷ്യം. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (ഐഒബി), യൂക്കോ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് എന്നീ ബാങ്കുകളിലെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദസര്‍ക്കാര്‍ ശ്രമം.

സാമ്പത്തിക സേവന വകുപ്പിന്റെ(ഡിഎഫ്എസ്) സെക്രട്ടറി, നിക്ഷേപ പൊതു ആസ്തി മാനേജ്‌മെന്റ് വകുപ്പിന്റെ(ഡിപാം) സെക്രട്ടറി എന്നിവര്‍ നയിക്കുന്ന ഇന്റര്‍ മിനിസ്റ്റീരിയല്‍ ഗ്രൂപ്പ് മീറ്റിംഗിന്റെ ലക്ഷ്യം സാങ്കേതിക, നിയമ ഉപദേഷ്ടാക്കളുടെ നിയമനമാണ്. ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയിലെ സുപ്രധാന ഘട്ടമാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാങ്കിംഗ് മേഖല പരിഷ്‌ക്കരണവും തന്ത്രപ്രധാനമല്ലാത്ത മേഖലകളില്‍ നിന്നുള്ള പിന്മാറ്റവും പ്രധാന അജണ്ടകളാണെങ്കിലും ക്രമാനുഗതമായ, വിപണി അധിഷ്ഠിതമായ നടപടികളായിരിക്കും പൊതുമേഖല ബാങ്കുകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുക.

നിയമിതരാകുന്ന ഉപദേഷ്ടാക്കള്‍ ഇടപാടുകള്‍ കാര്യക്ഷമമാക്കുന്നതിനും ആവശ്യമുള്ള രേഖകള്‍ തയ്യാറാക്കുന്നതിനും വകുപ്പുകളെ സഹായിക്കും. പൊതുമേഖല ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയെ സഹായിക്കാനായി ചുമതലപ്പെടുത്തിയ വ്യാപാര വികസന ബാങ്കുകള്‍ രണ്ട് വിഭാഗങ്ങളിലായാണ് നിലവിലുള്ളത്. കാറ്റഗറി എയില്‍ 2000 കോടിയ്ക്ക് താഴെ ഇടപാടുകള്‍ നടത്തുന്നവയും കാറ്റഗറി എ പ്ലസില്‍ 2000 കോടിയ്ക്ക് മുകളില്‍ വ്യാപാരം നടത്തുന്നവയും ഉള്‍പ്പെടുന്നു.

ഉപദേഷ്ടാക്കളുടെ നിയമനങ്ങളെത്തുടര്‍ന്ന് മൂല്യനിര്‍ണ്ണയം, വിറ്റഴിക്കേണ്ട ഓഹരികളുടെ അളവ്, റെഗുലേറ്റര്‍ അനുമതി നേടിയെടുക്കല്‍ എന്നീ ഘട്ടങ്ങള്‍ നടപ്പിലാക്കും.നിലവില്‍ കേന്ദ്രസര്‍ക്കാറിന് ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 86.46 ശതമാനവും ഐഒബിയില്‍ 96.38 ശതമാനവും യൂക്കോ ബാങ്കിന് 95.39 ശതമാനവും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 93.08 ശതമാനവും പഞ്ചാബ് സിന്ധ് ബാങ്കില്‍ 98.25 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്.

2021-22 ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടേയും സ്വകാര്യവത്ക്കരണം ഇതുവരെ നടപ്പിലായിട്ടില്ല.

X
Top