
മുംബൈ: താരിഫ് ഉയര്‍ത്തിയതിനോടൊപ്പം ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നിട്ട ട്രമ്പ് നടപടി ചൊവ്വാഴ്ച രൂപയെ ഉയര്‍ത്തി. ഡോളറിനെതിരെ 16 പൈസ നേട്ടത്തില്‍ 85.70 ലെവലിലാണ് ഇന്ത്യന്‍ കറന്‍സി ക്ലോസ് ചെയ്തത്. ജൂണ്‍ 13 ന് ശേഷം കണ്ട രൂപയുടെ മോശം പ്രകടനമായിരുന്നു തിങ്കളാഴ്ചയിലെത്.
തുടര്‍ന്നാണ് ഈ തിരിച്ചുവരവ്. തിങ്കളാഴ്ച രൂപ ഒരുഘട്ടത്തില്‍ 86 ലെവലിലേയ്ക്ക് വീണിരുന്നു.
മറ്റ് ഏഷ്യന്‍ കറന്‍സികളും ചൊവ്വാഴ്ച ഡോളറിനെതിരെ കരുത്തുകാട്ടി. ക്രൂഡ് ഓയില്‍ വില കുറഞ്ഞതും വിദേശ നിക്ഷേപകര്‍ ഓഹരി വിറ്റഴിക്കല്‍ കുറച്ചതുമാണ് രൂപയെ തുണച്ചത്.ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതും ഗുണമായി.
വരും ദിവസങ്ങളില്‍ 85.25-86 ലെവലുകളില്‍ രൂപ ട്രേഡ് ചെയ്യപ്പെടുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു. ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ താരിഫ് ഉയര്‍ത്തിയ ട്രമ്പ് തീരുമാനം പുറത്തുവന്നതിന് ശേഷവും ഡോളര്‍ മികച്ച നില തുടര്‍ന്നു.ലോകത്തിലെ മികച്ച ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.13 താഴ്ന്ന് 97.35 ലെവലിലാണുള്ളത്.
ഒരു ഘട്ടത്തില്‍ 10.32 ലെവലിലേയ്ക്ക് കൂപ്പുകുത്തിയതിന് ശേഷമാണിത്. ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ഒപെക് പ്ലസിന്റെ തീരുമാനത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടുണ്ട്. ബ്രെന്റ് 0.59 ശതമാനം താഴ്ന്ന് 69.17 ഡോളറിലും ഡബ്ല്യുടിഐ 0.79 ശതമാനം താഴ്ന്ന് 67.39 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്.