ബാങ്കുകളുടെ ആസ്തി ഗുണനിലവാരം ദശാബ്ദത്തെ ഉയര്‍ന്ന നിലയില്‍സംസ്ഥാനത്ത് ക്രിപ്റ്റോ വഴിയുളള ഹവാല ഇടപാട് കൂടുന്നുഇൻഷുറൻസുള്ള രോഗികൾക്ക് ഉയർന്ന നിരക്ക്: സ്വകാര്യ ആശുപത്രികളെ നിരീക്ഷിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ റഷ്യൻ ഇന്ധന ഇറക്കുമതി ലോകത്തിന് നേട്ടമായെന്ന് കേന്ദ്രമന്ത്രികുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾ

നിഫ്റ്റി 25100 ന് താഴെ, 250 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ നാലാമത്തെ സെഷനിലും ഇടിവ് നേരിട്ടു. നിഫ്റ്റി 0.25 ശതമാനം താഴ്ന്ന് 25082.30 ലെവലിലും സെന്‍സെക്‌സ് 0.30 ശതമാനം അഥവാ 249.75 പോയിന്റ് താഴ്ന്ന് 82250.72 ലോവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

ജിയോ ഫൈനാന്‍ഷ്യല്‍, ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ് എന്നിവയാണ് കനത്ത നഷ്ടം നേരിട്ട ഓഹരികള്‍. എറ്റേണല്‍, ടൈറ്റന്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഒഎന്‍ജിസി,എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് എന്നിവ നേട്ടമുണ്ടാക്കി.

മേഖലകളില്‍ ഐടി ഒരു ശതമാനം ഇടിഞ്ഞപ്പോള്‍ ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മീഡിയ, റിയാലിറ്റി, പൊതുമേഖല ബാങ്ക് എന്നിവ 0.5-1 ശതമാനം വരെ ഉയര്‍ന്നു. ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.5 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

1991 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2020 ഓഹരികള്‍ ഇടിഞ്ഞു. 151 ഓഹരി വിലകളില്‍ മാറ്റമില്ല.

X
Top