
മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടിരിക്കയാണ് ഇന്ത്യന്‍ ഐടി ഭീമന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. 12,760 കോടി രൂപയാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്ത ഏകീകൃത അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 6 ശതമാനം കൂടുതലാണിത്.
വരുമാനം അതേസമയം മുന്‍പാദത്തെ അപേക്ഷിച്ച് 1.6 ശതമാനം ഇടിവ് നേരിട്ടു. 63437 കോടി രൂപയാണ് കമ്പനി ഒന്നാംപാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത വരുമാനം. ഇത് അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ്.
അറ്റാദായം അതേസമയം പ്രതീക്ഷയെ മറികടക്കുന്നതായി.
ഓഹരിയൊന്നിന് ഒരു രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനി ഓഹരി 0.33 ശതമാനം ഉയര്‍ന്ന് 3395 രൂപയിലാണ് ക്ലോസ് ചെയ്തത്.