
മുംബൈ: മികച്ച ഒന്നാംപാദ ഫലത്തിന്റെ പിന്‍ബലത്തില്‍ കൊടാക്ക് മഹീന്ദ്രബാങ്ക് ഓഹരികള്‍ നേട്ടമുണ്ടാക്കി. 4 ശതമാനം ഉയര്‍ന്ന് 2238 രൂപയിലാണ് ഓഹരികള്‍ ട്രേഡ് ചെയ്യുന്നത്. സുസ്ഥിര വായ്പ, നിക്ഷേപ വളര്‍ച്ചയാണ് ബാങ്കിന്റെ ജൂണ്‍ പാദ ഹൈലൈറ്റ്.
തൊട്ടുമുന്‍പാദത്തെ അപേക്ഷിച്ച് വായ്പ 4.2 ശതമാനം ഉയര്‍ന്ന് 4.27 കോടി രൂപയായപ്പോള്‍ നിക്ഷേപം 14.6 ശതമാനം ഉയര്‍ന്ന് 5.13 ലക്ഷം കോടി രൂപയുടേതായി. അതേസമയം കറന്റ്, സേവിംഗ് അക്കൗണ്ട് (കാസാ) നിക്ഷേപ വളര്‍ച്ച മിതമാണ്.
ശരാശരി കാസാ നിക്ഷേപം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 4.2 ശതമാനവും തുടര്‍ച്ചയായി 2.2 ശതമാനവും ഉയര്‍ന്നു. ഒന്നാംപാദത്തിന്റെ അവസാനത്തില്‍ കാസാ നിക്ഷേപം 2.10 ലക്ഷം കോടി രൂപയുടേതാണ്. 2.2 ശതമാനം ഇടിവ്.
മികച്ച ഒന്നാംപാദ ഫലത്തിന്റ വെളിച്ചത്തില്‍ മോര്‍ഗന്‍ സ്റ്റാന്‍ലി ബാങ്കിന്റെ റേറ്റിംഗ് ഓവര്‍വെയ്റ്റാക്കി ഉയര്‍ത്തിയിട്ടുണ്ട്. 2650 രൂപ ലക്ഷ്യം വച്ച് ഓഹരികള്‍ വാങ്ങാനാണ് നിര്‍ദ്ദേശം. നിലവിലുള്ള വിലയെ അപേക്ഷിച്ച് 23 ശതമാനം വര്‍ധനവാണിത്.
പ്രതികൂലമായ മാക്രോ എക്കണോമിക് സാഹചര്യങ്ങള്‍ക്കിടയിലും മികച്ച പ്രകടനം നടത്താന്‍ ബാങ്കിനായെന്ന് ബ്രോക്കറേജ് നിരീക്ഷിച്ചു. 2550 രൂപ ലക്ഷ്യവിലയില്‍ വാങ്ങല്‍ റേറ്റിംഗാണ് ജെഫറീസ് നല്‍കുന്നത്.