കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ചൈനീസ് തൊഴിലാളികളുടെ പിന്മാറ്റം: ഇന്ത്യന്‍ ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആപ്പിള്‍

മുംബൈ: ഇന്ത്യയിലെ ഫോക്‌സ്‌കോണ്‍ കമ്പനികളിലെ തൊഴില്‍ പ്രതിസന്ധി മറികടക്കാന്‍ ആപ്പിള്‍ നേരിട്ട് ഇടപെടുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള എഞ്ചിനീയര്‍മാരെ നിയമിക്കുന്നതുള്‍പ്പടെയുള്ള അടിയന്തര പദ്ധതികള്‍ ആപ്പിള്‍ നടപ്പിലാക്കുകയാണ്, സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആപ്പിള്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പ്രധാന കമ്പനിയാണ് ഫോക്‌സകോണ്‍. തങ്ങളുടെ ഇന്ത്യയിലെ ഫാക്ടറികളില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് ജീവനക്കാരെ തിരിച്ചുവിളിക്കാന്‍ കമ്പനി നിര്‍ബന്ധിതരായിരുന്നു. സാങ്കേതിക വിദ്യ, പരിശീലനം സിദ്ധിച്ച ജീവനക്കാരുടെ കൈമാറ്റം എന്നിവ പരിമിതപ്പെടുത്താനുള്ള ചൈനീസ് ശ്രമത്തെ തുടര്‍ന്നാണിത്.

ആപ്പിള്‍ സാഹചര്യം സ്വതന്ത്രമായി കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇതര ജീവനക്കാരെ നിയമിക്കാനുള്ള തീരുമാനം ഇതിനകം തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ”കമ്പനിയുടെ അഭ്യര്‍ത്ഥനപ്രകാരം ഞങ്ങള്‍ വിസകള്‍ അനുവദിച്ചിട്ടുണ്ട്. ചൈനീസ് തൊഴിലാളികള്‍ക്ക് തിരിച്ചുവരണമെങ്കില്‍, അത് അവരും കമ്പനിയും തമ്മിലുള്ള കാര്യമാണ്. പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടത്തണമെന്ന് ആപ്പിളാണ് തീരുമാനിക്കുക” ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് നൈപുണ്യമുള്ള തൊഴില്‍ ശക്തി കെട്ടിപ്പടുക്കുന്നതിനുള്ള അവസരമായാണ് സര്‍ക്കാര്‍ പ്രതിസന്ധിയെ കാണുന്നത്. അതേസമയം പ്രതിസന്ധി ആപ്പിളിന്റെ ഇന്ത്യയിലെ പ്രവര്‍ത്തന വിപുലീകരണ ശ്രമങ്ങളെയും ഉത്പാദനത്തേയും കയറ്റുമതിയേയും പ്രതികൂലമായി ബാധിച്ചേക്കാം.

ഐഫോണ്‍ നിര്‍മ്മാണത്തിനാവശ്യമായ യന്ത്രസാമഗ്രികളുടെ കയറ്റുമതി വൈകിപ്പിക്കാനും തടയാനുമുള്ള ചൈനയുടെ നീക്കമാണ് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ഉപകരണ കയറ്റുമതിയിലെ മാന്ദ്യം വന്‍തോതിലുള്ള തടസ്സങ്ങളുണ്ടാക്കുമെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

X
Top