
മുംബൈ: രാജ്യത്തെ ആദ്യ നാല് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് നടപ്പുവര്‍ഷത്തില്‍ ഇതുവരെ 20 ലക്ഷം നിക്ഷേപകരെ നഷ്ടമായി. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍എസ്ഇ) വെബ്‌സൈറ്റിലാണിക്കാര്യമുള്ളത്.
മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കൊണ്ടുവന്ന നിയന്ത്രണ മാനദണ്ഡങ്ങളും ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് (എഫ് & ഒ) ട്രേഡിംഗിലുള്ള താല്‍പര്യം കുറഞ്ഞതുമാണ് കൊഴിഞ്ഞുപോക്കിന് കാരണം.
നിക്ഷേപകരുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഗ്രോ, സീറോദ, ഏഞ്ചല്‍ വണ്‍, അപ്സ്റ്റോക്‌സ് എന്നിവയ്ക്ക് ജൂണില്‍ ആറ് ലക്ഷത്തോളം സജീവ നിക്ഷേപകരായാണ് നഷ്ടമായത്. ഈ നാല് ബ്രോക്കര്‍മാര്‍ ചേര്‍ന്ന് 2024 ല്‍ ഒരു കോടി നിക്ഷേപക അക്കൗണ്ടുകള്‍ ചേര്‍ത്തിരുന്നു.
നിക്ഷേപകരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഗ്രോവില്‍ നിന്ന് ഈ വര്‍ഷം കൊഴിഞ്ഞുപോയത് ആറ് ലക്ഷം സജീവ നിക്ഷേപകരാണ്.വരുമാനത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബ്രോക്കറായ സെറോദയില്‍ നിന്നും ഏകദേശം 5.5 ലക്ഷം സജീവ നിക്ഷേപകരും മൂന്നാമത്തെ വലിയ ബ്രോക്കറായ എയ്ഞ്ചല്‍ വണ്ണില്‍ നിന്നും ഏകദേശം 3 ലക്ഷം സജീവ നിക്ഷേപകരും കൊഴിഞ്ഞുപോയി.