ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ഓഹരി അവധി വ്യാപാരം: 2025 സാമ്പത്തിക വര്‍ഷത്തില്‍ ചെറുകിട നിക്ഷേപകര്‍ക്ക് നഷ്ടം 1 ലക്ഷം കോടി രൂപ

മുംബൈ: ഓഹരി അവധി വ്യാപാരത്തോടുള്ള ചെറുകിട നിക്ഷേപകരുടെ അഭിനിവേശം കുറഞ്ഞതായി സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). അതേസമയം 2025 സാമ്പത്തികവര്‍ഷത്തില്‍ വ്യക്തിഗത നിക്ഷേപകര്‍ക്ക് സംഭവിച്ച നഷ്ടം അളവിലും വലിപ്പത്തിലും കനത്തതാണെന്നും റെഗുലേറ്റര്‍ അറിയിച്ചു..

ഓഹരി ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ വ്യക്തിഗത നിക്ഷേപകര്‍ക്ക് സംഭവിച്ച നഷ്ടം സാമ്പത്തിക വര്‍ഷം 2025 ല്‍ 1.06 കോടി രൂപയാണ്. തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 41 ശതമാനം കൂടുതല്‍. മാത്രമല്ല ശരാശരി ഒരു നിക്ഷേപകന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.1 ലക്ഷം രൂപ നഷ്ടമായി.

മുന്‍വര്‍ഷത്തിലിത് 86728 രൂപയായിരുന്നു. ഫ്യൂച്വര്‍ ആന്റ് ഓപ്ഷന്‍ ട്രേഡിംഗ് നടത്തുന്ന വ്യക്തിഗത നിക്ഷേപകരുടെ എണ്ണം 2025 ല്‍ 20 ശതമാനം കുറഞ്ഞിട്ടുണ്ട്. എങ്കിലും ഇത് രണ്ട് വര്‍ഷത്തെ ഉയര്‍ന്ന തോതിലാണ്.

അവധി വ്യാപാരത്തില്‍ ഏര്‍പ്പെട്ട 91 ശതമാനം വ്യക്തികള്‍ക്കും നഷ്ടം നേരിട്ടുണ്ടെന്ന് സെബി റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ നാല് വര്‍ഷത്തില്‍ ഏതാണ്ട് 3 ലക്ഷം കോടി രൂപയാണ് അവധി വ്യാപാരത്തില്‍ ചെറുകിട നിക്ഷേപകര്‍ക്ക് നഷ്ടമായത്. ശരാശരി വ്യക്തിഗത നഷ്ടം 40824 രൂപയില്‍ നിന്നും 65747 രൂപയായി സാമ്പത്തിക വര്‍ഷം 2023 ല്‍ ഉയര്‍ന്നു. 2024 ല്‍ ഇത് 74812 രൂപയും 2025 ല്‍ 1,05,603 രൂപയുമാണ്.

ഓപ്ഷന്‍ വാങ്ങുന്നതിന് വ്യക്തിഗത നിക്ഷേപകര്‍ ചെലവഴിച്ച തുക 11 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇന്‍ഡക്‌സ് ഓപ്ഷനിലെ ചെറുകിട നിക്ഷേപവും 9 ശതമാനം ഇടിഞ്ഞു. അതേസമയം രണ്ട് വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ നിക്ഷേപം ഉയര്‍ന്ന തോതിലാണ്.

X
Top