
മുംബൈ: തുടര്‍ച്ചയായ 19-ാം സെഷനിലും അപ്പര്‍ സര്‍ക്യൂട്ടിലെത്തിയിരിക്കയാണ് സ്‌മോള്‍ ക്യാപ് ഓഹരിയായ കൊളാബ് പ്ലാറ്റ്ഫോംസ്. കഴിഞ്ഞ ഒരു മാസത്തില്‍ 60 ശതമാനം ഉയര്‍ന്ന സ്റ്റോക്ക് 2025 ല്‍ മാത്രം 180 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ഒരു വര്‍ഷത്തില്‍ 483 ശതമാനവും 5 വര്‍ഷത്തില്‍ 3856 ശതമാനവും നേട്ടമുണ്ടാക്കി. ഇസ്‌പോര്‍ട്ട്‌സ് അരീനയിലേയ്ക്ക് പ്രവേശിക്കുകയാണെന്ന് പ്രഖ്യാപിച്ചതാണ് ഓഹരി നേട്ടത്തി് പുറകില്‍.
ഇന്ത്യയിലെ ഏറ്റവും പ്രതിഫലദായകമായ മത്സരാധിഷ്ഠിത ഗെയിമിംഗ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാടാണ് തങ്ങളെ നയിക്കുന്നതെന്നും കമ്പനി അറിയിച്ചു. ഏഷ്യന്‍ ഗെയിംസില്‍ ഇസ്‌പോര്‍ട്ട്‌സ് ഉള്‍പ്പെടുത്തിയതും ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്താനുള്ള അവസരവും കമ്പനിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.