
മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്)യ്ക്കായി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. കമ്പനിയുടെ വിദേശ പങ്കാളിയായ പ്രുഡന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഹോള്‍ഡിംഗ്‌സ് തങ്ങളുടെ 1.76 ഓഹരികള്‍ പബ്ലിക്കിനായി ഓഫര്‍ ചെയ്യും. ഫ്രഷ് ഇഷ്യു ഇല്ല.
ഐസിഐസിഐ ബാങ്കിന്റെ അനുബന്ധസ്ഥാപനമായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി 1998 ലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. 2025 ല്‍ വിപണി വിഹിതം 13 ശതമാനമാക്കി ഉയര്‍ത്തി. ഉപഭോക്താക്കളുടെ എണ്ണം 14.6 ദശലക്ഷം.
നിമേഷ് വിപിന്‍ബാബു ഷാ (മാനേജിംഗ് ഡയറക്ടര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍), ശങ്കരന്‍ നരേന്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍) എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. 2025 സാമ്പത്തിക വര്‍ഷത്തില്‍ ലാഭം 29.3 ശതമാനം വര്‍ധിച്ച് 2,650.7 കോടി രൂപയാക്കിയ കമ്പനിയുടെ വരുമാനം 4,682.8 കോടി രൂപയാണ്. 38.7 ശതമാനം വര്‍ധന.
ചരിത്രത്തിലാദ്യമായി 18 മര്‍ച്ചന്റ് ബാങ്കുകള്‍ നിയന്ത്രിക്കുന്നു എന്ന പ്രത്യേകതയും ഈ ഐപിഒയ്ക്കുണ്ട്. സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്പനി, ബിഒഎഫ്എ സെക്യൂരിറ്റീസ് ഇന്ത്യ, ആക്‌സിസ് ക്യാപിറ്റല്‍, സിഎല്‍എസ്എ ഇന്ത്യ, ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, നോമുറ ഫിനാന്‍ഷ്യല്‍ അഡൈ്വസറി ആന്‍ഡ് സെക്യൂരിറ്റീസ് (ഇന്ത്യ), എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ഗോള്‍ഡ്മാന്‍ സാച്ച്‌സ് (ഇന്ത്യ) സെക്യൂരിറ്റീസ്, അവെന്‍ഡസ് ക്യാപിറ്റല്‍, ബിഎന്‍പി പാരിബാസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ജെഎം ഫിനാന്‍ഷ്യല്‍, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ്, നുവാമ വെല്‍ത്ത് മാനേജ്‌മെന്റ്, യുബിഎസ് സെക്യൂരിറ്റീസ് ഇന്ത്യ എന്നീ ബാങ്കര്‍മാരെയാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി ഐപിഒ കൈകാര്യം ചെയ്യാന്‍ നിയമിച്ചിരിക്കുന്നത്.
ഐപിഒ പദ്ധതികള്‍ വിജയിക്കുന്ന പക്ഷം ലിസ്റ്റ് ചെയ്യുന്ന അഞ്ചാമത്തെ ഐസിഐസിഐ സ്ഥാപനമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി മാറും. ഐസിഐസിഐ ബാങ്ക്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവ ഇതിനോടകം ഓഹരികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു.
കൂടാതെ, എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി, യുടിഐ എഎംസി, ശ്രീറാം എഎംസി, നിപ്പോണ്‍ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്‌മെന്റ്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി എന്നിവയ്ക്ക് ശേഷം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന അഞ്ചാമത്തെ അസറ്റ് മാനേജ്‌മെന്റ് കമ്പനിയുമാണിത്.