ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍

മുംബൈ: തീരുവകള്‍ക്കൊപ്പം പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ട യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ നടപടി ഏഷ്യന്‍ വിപണികളെ ഉയര്‍ത്തി. ജപ്പാന്‍, ദക്ഷിണ കൊറിയ ഓഹരികളുടെ പിന്‍ബലത്തില്‍ എംഎസ് സിഐ റീജയണല്‍ ബെഞ്ച്മാര്‍ക്ക് 0.1 ശതമാനമാണ് ഉയര്‍ന്നത്. രണ്ടാഴ്ച നീണ്ടു നിന്ന റാലിയ്ക്ക് ശേഷം ഡോളര്‍ 0.2 ശതമാനം ദുര്‍ബലമായതോടെ വോന്‍, യെന്‍ കറന്‍സികള്‍ കരുത്തുകാട്ടി.

അതേസമയം യീല്ഡ് ഒരു ബേസിസ് പോയിന്റുയര്‍ന്ന് 4.39 ശതമാനമായതോടെ 10-വര്‍ഷ ട്രഷറി ഇടിവ് നേരിട്ടു. ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ 25 ശതമാനത്തിലധികം ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തിയ പ്രസിഡന്റ് ട്രമ്പ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു. അതേസമയം ട്രമ്പിന്റെ നടപടി വിലപേശലിന്റെ ഭാഗമാണെന്ന അഭിപ്രായമാണ് അനലിസ്റ്റുകള്‍ക്ക്.

ആദ്യം നടപടികളെടുക്കുകയും പിന്നീട് പിന്മാറുകയും ചെയ്യുന്ന രീതി ട്രമ്പ് ഇവിടെയും തുടരുമെന്ന് അവര്‍ പറയുന്നു. വ്യാപാര ഉടമ്പടികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള സമയപരിധി നീട്ടിയത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. തീരുവ ചുമത്തിയ ട്രമ്പിന്റെ നടപടി അവസാന വാക്കല്ലെന്നും അത് ചര്‍ച്ചകള്‍ക്കുള്ള അവസരമാണെന്നും എച്ച് എസ്ബിസി ചീഫ് ഇക്കണോമിസ്റ്റ് ഫ്രഡറിക് ന്യൂമന്‍ അറിയിച്ചു.

നിലവില്‍ പ്രധാന ഏഷ്യന്‍ സൂചികകളെല്ലാം നേട്ടത്തിലാണ്. ഷാന്‍ഗായി 0.58 ശതമാനവും നിക്കൈ 225 0.41 ശതമാനവും എച്ച് എസ്‌ഐ 0.87 ശതമാനവും ഷെന്‍സെന്‍ 1.27 ശതമാനവും കോസ്പി 1.17 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.

X
Top