
മുംബൈ: ടെലികോം കമ്പനികളായ വൊഡാഫോണ്‍ ഐഡിയയുടേയും ഭാരതി എയര്‍ടെല്ലിന്റെയും റേറ്റിംഗ് താഴ്ത്തിയിരിക്കയാണ് യുബിഎസ്. ഇരു കമ്പനികളുടേയും ഒന്നാംപാദ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവരാനിരിക്കെയാണ് ഡൗണ്‍ഗ്രേഡിംഗ്.
ഭാരതി എയര്‍ടെല്ലിന്റെ റേറ്റിംഗ് ന്യൂട്രലില്‍ നിന്നും വില്‍പനയിലേയ്ക്കും വൊഡാഫോണ്‍ ഐഡിയയുടേത് വാങ്ങുക എന്നതില്‍ നി്ന്നും ന്യൂട്രലിലേയ്ക്കുമാണ് മാറ്റിയത്. യുബിഎസ് വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്ന ഓഹരികളിലൊന്നും നിലവില്‍ ടെലികോം ഓഹരികളില്ല.
ഏറ്റവും പുതിയ താരിഫ് വര്‍ദ്ധനയ്ക്ക് ശേഷം, ഇന്ത്യന്‍ മൊബൈല്‍ വരുമാനം ജിഡിപിയുടെ 0.8 ശതമാനമാണെന്നും ഇത് മറ്റ് വളര്‍ന്നുവരുന്ന വിപണികളുടേതിന് സമാനമാണെന്നും റേറ്റിംഗ് ഏജന്‍സി പറഞ്ഞു. അതേസമയം പ്രതിമാസ പ്രവേശന വില ഇപ്പോള്‍ പ്രതിശീര്‍ഷ ജിഡിപിയുടെ 1.25 ശതമാനമാണ്.
ഇത് വളര്‍ന്നുവരുന്ന വിപണികളില്‍ നിലനില്‍ക്കുന്നതിനേക്കാള്‍ കൂടുതലാണെന്നും റേറ്റിംഗ് ഏജന്‍സി പറഞ്ഞു.