കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ലാഭവിഹിതം പ്രഖ്യാപിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: 2024-25 സാമ്പത്തിക വര്‍ഷത്തെ അവസാന ലാഭവിഹിതമായി 4 രൂപ പ്രഖ്യാപിച്ചിരിക്കയാണ് കോസ്‌മോ ഫസ്റ്റ് ലിമിറ്റഡ്. ലാഭവിഹിതത്തിന് അര്‍ഹരായ ഓഹരിയുടമകളെ നിശ്ചയിക്കുന്ന റെക്കോര്‍ഡ് തീയതി ജൂലൈ 28 ആണ്.

കമ്പനി ഓഹരി കഴിഞ്ഞ മൂന്ന് മാസത്തില്‍ 112.49 ശതമാനവും ആറ് മാസത്തില്‍ 27.62 ശതമാനവും ഒരു വര്‍ഷത്തില്‍ 38.68 ശതമാനവുമുയര്‍ന്നു.

കോസ്മോ ഫസ്റ്റ് ലിമിറ്റഡ്, 1976ല്‍ സ്ഥാപിതമായ ഒരു പബ്ലിക് ലിമിറ്റഡ് ലിസ്റ്റഡ് കമ്പനിയാണ്. ന്യൂഡല്‍ഹിയാണ് ആസ്ഥാനം. സെമി-ഫിനിഷ്ഡ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ (പ്ലാസ്റ്റിക് പ്ലേറ്റുകള്‍, ഷീറ്റുകള്‍, ബ്ലോക്കുകള്‍, ഫിലിം, ഫോയില്‍, സ്ട്രിപ്പ് മുതലായവ) നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

കമ്പനിയുടെ മൊത്തം പ്രവര്‍ത്തന വരുമാനം 2735.63 കോടി രൂപയും ഇക്വിറ്റി മൂലധനം 26.25 കോടി രൂപയുമാണ്.

X
Top