രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യ

ബിസിനസ് തട്ടിപ്പ്: നെറ്റ്ഫ്ലിക്സിനെതിരെ അന്വേഷണവുമായി ഇന്ത്യ

യുഎസ് സ്ട്രീമിംഗ് കമ്പനിയായ നെറ്റ്ഫ്ലിക്സിൻ്റെ പ്രാദേശിക പ്രവർത്തനങ്ങളുടെ ബിസിനസ്സ് രീതികളെ കുറിച്ച് ഇന്ത്യ അന്വേഷിക്കുന്നു. വിസ ലംഘനങ്ങളും വംശീയ വിവേചനവും ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുന്നുവെന്ന് മുൻ എക്സിക്യൂട്ടീവിന് സർക്കാർ ഇമെയിൽ അയച്ചിരിക്കുന്നു. 2020-ൽ കമ്പനിയിൽ നിന്നും പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്‌സിൻ്റെ മുൻ ബിസിനസ് ആൻഡ് ലീഗൽ അഫയേഴ്‌സ് ഡയറക്ടർ നന്ദിനി മേഹ്ത്തയ്ക്കാണ് അപ്രതീക്ഷിത മെയിൽ എത്തിയത്.
ഇന്ത്യയുടെ അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ജൂലൈ 20നാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ ഈ മെയിൽ അയക്കുന്നത്. ഇത് റോയിട്ടേഴ്‌സ് അവലോകനം ചെയ്തിരുന്നു. “വിസ, നികുതി ലംഘനം തുടങ്ങി ഇന്ത്യയിലെ നെറ്റ്ഫ്ലിക്‌സിൻ്റെ ബിസിനസ്സ് സമ്പ്രദായങ്ങളെക്കുറിച്ചുള്ള ആശങ്കകളെ കുറിച്ചാണ് ഇതിൽ പറയുന്നത്” ന്യൂഡൽഹിയിലെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിലെ (എഫ്ആർആർഒ) ഇന്ത്യൻ ഉദ്യോഗസ്ഥനായ ദീപക് യാദവ് എഴുതിയതാണ് ഇത്.
“മേൽ പറഞ്ഞ കമ്പനിയുടെ പെരുമാറ്റം, വിസ ലംഘനം, നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ, നികുതിവെട്ടിപ്പ്, ഇന്ത്യയിൽ ബിസിനസ്സ് നടത്തുമ്പോൾ കമ്പനി ഏർപ്പെട്ടിരിക്കുന്ന വംശീയ വിവേചന സംഭവങ്ങൾ ഉൾപ്പെടെയുള്ള മറ്റ് തെറ്റായ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.
വംശീയ-ലിംഗ വിവേചനത്തിനും തെറ്റായ രീതിയിൽ തന്നെ പിരിച്ചുവിട്ടതിനും നെറ്റ്ഫ്ലിക്‌സിനെതിരെ യുഎസിൽ ഒരു കേസ് നടത്തുകയാണെന്ന് നന്ദിനി മെഹ്ത്ത ഒരു ഇമെയിൽ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഇത് കമ്പനി നിഷേധിക്കുന്നുണ്ട്. ഇന്ത്യയുടെ ഈ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അധികാരികൾ തങ്ങളുടെ കണ്ടെത്തലുകൾ പൊതു ജനത്തിനു മുന്നിൽ പരസ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മേഹ്ത്ത പറഞ്ഞു. പക്ഷേ സർക്കാർ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് വിശദീകരിക്കാൻ തയ്യാറായില്ല.
ദീപക് യാദവ് മാധ്യമങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ചു, അദ്ദേഹത്തിന് അതിനുള്ള അധികാരമില്ലെന്നും പറഞ്ഞു. എഫ്ആർആർഒയും ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയവും റോയിട്ടേഴ്‌സിൻ്റെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ഇന്ത്യൻ സർക്കാരിൻ്റെ ഈ അന്വേഷണത്തെക്കുറിച്ച് കമ്പനിക്ക് അറിയില്ലായിരുന്നുവെന്നാണ് നെറ്റ്ഫ്ലിക്സിന്റെ സ്പോക്സ് പേഴ്സൺ പറഞ്ഞത്. പലപ്പോഴും ഇന്ത്യയിൽ നേരിടുന്ന പ്രശ്നങ്ങൾക്കു കാരണം ചില ഉപയോക്താക്കൾ സെൻസിറ്റീവ് ആയി കരുതുന്ന ഉള്ളടക്കത്തിൻ്റെ പേരിലാണ്. ഈ മാസം മുതൽ പുതിയ ഡിസ്ക്ലെയ്മർ ചേർക്കേണ്ട സാഹചര്യം വന്നു. അതായത്, ഒരു ഇന്ത്യൻ വെബ്സീരീസിൽ മുസ്ലീം ഹൈജാക്കർമാരെ ഹിന്ദുക്കളായി കാണിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. മാത്രമല്ല സർക്കാരും ഈ കാര്യത്തിൽ രോഷാകുലരായി.
രേഖകൾ തേടുന്നു
2023 മുതൽ നെറ്റ്ഫ്ലിക്സിനു മേൽ ഇന്ത്യൻ നികുതി അടക്കേണ്ടതുണ്ട്, എന്നാൽ അതിന് ധാരാളം വെല്ലുവിളികൾ നേരിടുന്നുണ്ട്. വിസ കൃത്യമായി പാലിക്കൽ, വംശീയ വിവേചനം എന്നിവ ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ ശരിയായ അന്വേഷണത്തെ കുറിച്ച് മുമ്പ് റിപ്പോർട്ട് ചെയ്തിട്ടില്ല. നെറ്റ്ഫ്ലിക്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏതൊക്കെ ഏജൻസികളാണ് പരിശോധിക്കുന്നതെന്ന് ഇന്ത്യൻ സർക്കാരിൻ്റെ ഇമെയിൽ വിശദീകരിച്ചിട്ടില്ല. എഫ്ആർആർഒ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇൻ്റലിജൻസ് ബ്യൂറോ, ഡൊമസ്റ്റിക് ഇന്റ്ലിജെൻസ് ഏജൻസി എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നു. “സെൻസിറ്റീവ്” ആയുള്ള സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അനുമതികൾ, വിദേശികളുടെ വിസ പാലിക്കൽ എന്നിവ പരിശോധിക്കുന്ന പ്രധാന ഏജൻസിയാണിത്.
കഴിഞ്ഞ വർഷം അനുമതിയില്ലാതെ ചില “സെൻസിറ്റീവ്” പ്രദേശങ്ങൾ സന്ദർശിച്ച് വിസ നിയമങ്ങൾ ലംഘിച്ചതിന് ചൈനീസ് സ്മാർട്ട്‌ഫോൺ പ്ലെയർ വിവോയും അതിൻ്റെ ഇന്ത്യൻ അനുബന്ധ സ്ഥാപനങ്ങൾക്കുമെതിരെ ഇന്ത്യ ശക്തമായി ആരോപിച്ചിരുന്നു. വടക്ക് ഭാഗത്ത് ജമ്മു & കശ്മീർ, കിഴക്ക് സിക്കിം തുടങ്ങി ഇന്ത്യയിലെ ചില സംസ്ഥാനങ്ങളുടെ ഭാഗങ്ങളെ രാജ്യത്തെ നിയന്ത്രിത പ്രദേശങ്ങളായി വേർതിരിച്ചിട്ടുണ്ട്. വിദേശികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മറ്റ് സർക്കാർ ഓഫീസുകളുമായി ബന്ധപ്പെടാനും എഫ്.ആർ.ആർ.ഒ പ്രവർത്തിക്കുന്നു.
ലിങ്ക്ഡ് ഇൻ പ്രൊഫൈൽ പ്രകാരം 2018 ഏപ്രിൽ മുതൽ 2020 ഏപ്രിൽ വരെ കമ്പനിയുടെ ലോസ് ഏഞ്ചൽസിലെയും മുംബൈയിലെയും ഓഫീസുകളിൽ മേഹ്ത്ത ജോലി ചെയ്തിരുന്നു. ഈമെയിൽ മുഖാന്തിരം കമ്പനിയുടെ മുൻ നിയമ എക്‌സിക്യൂട്ടീവായതിനാൽ വിശദമായ രേഖകൾ കൈമാറാൻ ഇന്ത്യൻ സർക്കാർ മേഹ്ത്തയോട് ആവശ്യപ്പെട്ടു. 2021-ൽ, കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് കൗണ്ടി സുപ്പീരിയർ കോടതിയിൽ തെറ്റായ രീതിയിൽ പിരിച്ചുവി്ടുവെന്നും വംശീയ-ലിംഗ വിവേചനം ചെയ്തുവെന്നും ആരോപിച്ച് നെറ്റ്ഫ്ലിക്‌സിനെതിരെ മേഹ്ത്ത കേസ് ഫയൽ ചെയ്തു. എന്നാൽ കമ്പനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളെയും നെറ്റ്ഫ്ലിക്സ് യുഎസ് കോടതിയിൽ നിഷേധിച്ചു. പതിനായിരക്കണക്കിന് ഡോളർ സ്വന്തം ചെലവുകൾക്കായി കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് വഴി നിരന്തരം ദുരുപയോഗം ചെയ്തതിനാണ് മേഹ്ത്തയെ പുറത്താക്കിയതെന്ന് കമ്പനി പറഞ്ഞു. എത്ര പ്രതിസന്ധികൾ വന്നാലും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് മേഹ്ത്ത പറഞ്ഞു.

X
Top