ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

നിഫ്റ്റി 25100 ന് അരികെ, 440 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച തിരിച്ചുകയറി. നിഫ്റ്റി 0.49 ശതമാനം ഉയര്‍ന്ന് 25090.70 ലെവലിലും സെന്‍സെക്‌സ് 0.54 ശതമാനം ഉയര്‍ന്ന് 82,200.34 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

ബിഎസ്ഇ മിഡക്യാപ് 0.5 ശതമാനമുയര്‍ന്നപ്പോള്‍ സ്‌മോള്‍ക്യാപ് മാറ്റമില്ലാതെ തുടര്‍ന്നു. മേഖല സൂചികകളില്‍ വാഹനം, കാപിറ്റല്‍ ഗുഡ്‌സ്, പ്രൈവറ്റ് ബാങ്ക്, ഊര്‍ജ്ജം, റിയാലിറ്റി, ലോഹം എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഇവ 0.5-1 ശതമാനം വരെ ഉയര്‍ന്നു.

ഐടി പൊതുമേഖല ബാങ്ക്, ഓയില്‍ ആന്റ് ഗ്യാസ്, എഫ്എംസിജി എന്നിവയിലെ ഇടിവ് 04-1 ശതമാനം വരെ.

എറ്റേര്‍ണല്‍, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി ലൈഫ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നീ ഓഹരികളാണ് നേട്ടത്തില്‍ മുന്നില്‍. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്ക്, ഐഷര്‍ മോട്ടോഴ്‌സ് എന്നിവ കനത്ത ഇടിവ് നേരിട്ടു.

യുഎസ്- ഇന്ത്യ വ്യാപാര ഉടമ്പടിയെക്കുറിച്ചുള്ള വ്യക്തതയില്ലായ്മ വിപണിയില്‍ അ്സ്ഥിരത സൃഷ്ടിച്ചുവെന്ന് എല്‍കെപി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ നിരീക്ഷിക്കുന്നു. വരും ദിവസങ്ങളില്‍ 24900 നിര്‍ണ്ണായക സപ്പോര്‍ട്ടായി തുടരും. പ്രതിരോധം 25200-25260 ലെവലില്‍.

X
Top