
മുംബൈ: കനത്ത വില്‍പനസമ്മര്‍ദ്ദത്തിനൊടുവില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ലാഭമെടുപ്പും തണുപ്പന്‍ വരുമാന സീസണുമാണ് കാരണം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഒന്നാംപാദ വരുമാനം പ്രതീക്ഷിച്ച തോതില്‍ ഉയര്‍ന്നിരുന്നില്ല.
സെന്‍സെക്‌സ് 698.81 പോയിന്റ് അഥവാ 0.83 ശതമാനം താഴ്ന്ന് 82500.47 ലെവലിലും നിഫ്റ്റി 205.40 പോയിന്റ് അഥവാ 0.81 ശതമാനം താഴ്ന്ന് 25149.85 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 1510 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2341 ഓഹരികള്‍ ഇടിഞ്ഞു. 150 ഓഹരി വിലകളില്‍ മാറ്റമില്ല.
നിഫ്റ്റി മിഡ്ക്യാപുകള്‍ 0.8 ശതമാനവും നിഫ്റ്റി സ്‌മോള്‍ക്യാപ്പുകള്‍ ഒരു ശതമാനവുമാണ് താഴ്ന്നത്. മേഖലാതലത്തില്‍ നിഫ്റ്റി ഐടി കനത്ത ഇടിവ് നേരിട്ടു. 1.8 ശതമാനം.
നിഫ്റ്റി മീഡിയ, നിഫ്റ്റി ഓട്ടോ, നിഫ്റ്റി റിയാലിറ്റി എന്നിവ യഥാക്രമം 1.5 ശതമാനം, 1.4 ശതമാനം,1 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു. അതേസമയം നിഫ്റ്റി ഫാര്‍മ 0.9 ശതമാനവും നിഫ്റ്റി എഫ്എംസിജി 0.7 ശതമാനവും നേട്ടമുണ്ടാക്കി.