
മുംബൈ: ഹരിയാന ആസ്ഥാനമായ ആഗ്കണ്‍ ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്)യ്ക്കായി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. അടിസ്ഥാന സൗകര്യവികസനത്തിനുപയോഗിക്കുന്ന ഉപകരണങ്ങള്‍ വാടകയ്ക്ക് നല്കുന്ന സ്ഥാപനമാണിത്.
332 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 94 ലക്ഷം ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഐപിഒ.
പ്രമോട്ടര്‍മാരായ ജിതേന്ദര്‍ അഗര്‍വാള്‍, റേനു അഗര്‍വാള്‍ എന്നിവര്‍ കമ്പനിയിലെ തങ്ങളുടെ ഓഹരികള്‍ വില്‍ക്കും. ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക 168 കോടി രൂപയുടെ വായ്പ തിരിച്ചടക്കുന്നതിനും പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റ് കോര്‍പറേറ്റ് ചെലവുകള്‍ക്കും വിനിയോഗിക്കുമെന്ന് രേഖകള്‍ പറയുന്നു.
മോതിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്റാണ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍. എംയുഎഫ്ജി ഇന്‍ടൈം ഇന്ത്യ ഐപിഒ രജിസ്ട്രാറായി പ്രവര്‍ത്തിക്കുന്നു.