ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

കയറ്റുമതി നവംബറില്‍ 2.83% ഇടിഞ്ഞു

ന്യൂഡൽഹി: ഈ വർഷം നവംബറിൽ ഇന്ത്യയുടെ വ്യാപാര കയറ്റുമതി 2.83 ശതമാനം ഇടിഞ്ഞ് 33.90 ബില്യൺ ഡോളറിലെത്തി. മുന്‍ വർഷംനവംബറില്‍ ഇത് 34.89 ബില്യൺ ഡോളറായിരുന്നു.

2022 നവംബറിൽ 56.95 ബില്യൺ ഡോളറിന്‍റെ ഇറക്കുമതി നടന്ന സ്ഥാനത്ത് ഇക്കഴിഞ്ഞ നവംബറിലെ ഇറക്കുമതി 54.48 ബില്യൺ ഡോളറായി കുറഞ്ഞുവെന്നും സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. 4.3 ശതമാനം ഇടിവാണ് ഇറക്കുമതിയില്‍ ഉണ്ടായിട്ടുള്ളത്.

നവംബറിൽ രാജ്യത്തിന്റെ വ്യാപാരക്കമ്മി 20.58 ബില്യൺ ഡോളറാണ്. ചരക്ക് വ്യാപാര കമ്മി ഒക്ടോബറില്‍ 31.46 ബില്യൺ ഡോളറായിരുന്നു. 2022 നവംബറിൽ 32 ബില്യൺ ഡോളറായിരുന്നു ചരക്ക് വ്യാപാര കമ്മി.

ഈ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-നവംബർ കാലയളവിൽ കയറ്റുമതി 6.51 ശതമാനം ഇടിഞ്ഞ് 278.8 ബില്യൺ ഡോളറായി. ഈഎട്ട് മാസ കാലയളവില്‍ ഇറക്കുമതി 8.67 ശതമാനം ഇടിഞ്ഞ് 445.15 ബില്യൺ ഡോളറായി.

ആഗോള മാന്ദ്യത്തിനിടയിലും ഇന്ത്യയുടെ കയറ്റുമതി മികച്ച പ്രകടനമാണ് നടത്തുന്നുണ്ടെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്വാൾ പറഞ്ഞു.

നവംബറിലെ ഇന്ത്യയുടെ സേവന കയറ്റുമതി 28.68 ബില്യൺ ഡോളറാണ്, സേവന ഇറക്കുമതി 13.4 ബില്യൺ ഡോളറാണ്.

ഒക്ടോബറിൽ സേവന കയറ്റുമതി 28.70 ബില്യൺ ഡോളറും ഇറക്കുമതി 14.32 ബില്യൺ ഡോളറുമാണ് രേഖപ്പെടുത്തിയിരുന്നത്.

X
Top