ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഓഹരി വില്‍പന: നാല് മാസത്തെ ഉയരം കുറിച്ച് യുടിഐ ഓഹരി

ന്യൂഡല്‍ഹി: ടാറ്റ അസറ്റ് മാനേജ്‌മെന്റ് കമ്പനി ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യുടിഐ അസറ്റ് മാനേജ്‌മെന്റ് ഓഹരി ചൊവ്വാഴ്ച 17 ശതമാനം ഉയര്‍ച്ച നേടി.ഇതോടെ നാല്മാസത്തെ ഉയരത്തിലെത്താന്‍ ഓഹരിയ്ക്കായി. ഏപ്രില്‍ 27 ന് കുറിച്ച 876.55 രൂപയിലേയ്ക്കാണ് ചൊവ്വാഴ്ച ഓഹരി വളര്‍ന്നത്.

2022 ല്‍ ഇതുവരെ 18 ശതമാനം ഇടിവ് നേരിട്ട ഓഹരിയാണ് യുടിഐയുടേത്. സിഎന്‍ബിസി ടിവി 18 നാണ് യുടിഐയുടെ ഭൂരിഭാഗം ഓഹരികളും ടാറ്റ അസറ്റ് മാനേജ്‌മെന്റ് ഏറ്റെടുക്കുന്ന വിവരം പ്രഖ്യാപിച്ചത്. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല.

ടാറ്റ അസറ്റ് മാനേജ്‌മെന്റ് അധികൃതരും ഇക്കാര്യത്തില്‍ പ്രതികരണമറിയിച്ചില്ല. എന്നാല്‍ പങ്കാളിത്തമുടലെടുക്കുന്ന പക്ഷം രാജ്യത്തെ ആറാമത്തെ വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനി നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ടാറ്റ എഎംസിയുടെ എയുഎം(അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് ) 85,910 കോടി രൂപയാണ്. യുടിഐ മ്യൂച്വല്‍ ഫണ്ടിന്റെ എയുഎം ആകട്ടെ 1,61,394 കോടി രൂപയും.

ജൂണ്‍ പാദത്തിലെ കണക്കനുസരിച്ച് ടി റോവ് പ്രൈസ് യുടിഐയുടെ 22.97 ശതമാനം ഓഹരികള്‍ കൈയ്യാളുന്നു. പിഎന്‍ബി-15.22 ശതമാനം, എസ്ബിഐ-9.98 ശതമാനം, ബാങ്ക് ഓഫ് ബറോഡ-9.985 ശതമാനം, എല്‍ഐസി-9.98 ശതമാനം എന്നിവയാണ് മറ്റ് പ്രധാന ഓഹരിയുടമകള്‍.

X
Top