TECHNOLOGY

87 ശതമാനം ഇന്ത്യന്‍ ബിസിനസ്സുകളും വീഡിയോ കോണ്‍ഫറന്‍സിംഗ് സൊല്യൂഷനുകളിലേക്ക് മാറിയതായി റിപ്പോർട്ട്

Newage News

12 Apr 2021

മുംബൈ: കൊവിഡിനെ തുടര്‍ന്ന് ബിസിനസ്സ് മേഖലയിലുണ്ടായ മാറ്റങ്ങളുടെ ഭാഗമായി 87 ശതമാനം ഇന്ത്യന്‍ ബിസിനസ്സുകളും വീഡിയോ കോണ്‍ഫറന്‍സിംഗ് സൊല്യൂഷനുകളിലേക്ക് മാറി. മഹാമാരിയുടെ സമയത്ത് വിദൂര ജോലിയുടെയും വീഡിയോ ആശയവിനിമയങ്ങളുടെയും സാമ്പത്തിക ആഘാതം വിലയിരുത്തുന്നതിനായി, വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പായ സൂം, ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പുമായി (ബിസിജി) നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരമാണിത്.

വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന വ്യവസായങ്ങള്‍ക്ക് അവരുടെ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അതിന്റെ ഫലമായി  സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തും ബിസിനസ്സിന്റെ തുടര്‍ച്ചയും വളര്‍ച്ചയും നിലനിര്‍ത്താനും സാധിച്ചു. ബിസിജിയും സൂമും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രധാന വ്യവസായങ്ങളേയും ഇന്ത്യ, യുഎസ്, യുകെ, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള ആറ് രാജ്യങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നു. 

സര്‍വേയില്‍ പങ്കെടുത്ത ബിസിനസ്സുകളുടെ അടിസ്ഥാനത്തില്‍ വിദൂരമായി ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം 2.5-3.0 മടങ്ങ് വര്‍ദ്ധിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗ് സൊല്യൂഷനുകള്‍ ഉപയോഗിക്കുന്ന ജീവനക്കാരുടെ എണ്ണം 2.4-2.7 മടങ്ങാണ് വര്‍ദ്ധിച്ചത്. 2020 ലെ ബിസിജിയുടെ കൊവിഡ്-19 ജീവനക്കാരുടെ മനോഭാവങ്ങളുടെ സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം മാനേജര്‍മാരും മഹാമാരിക്ക് മുമ്പുള്ളതിനേക്കാള്‍ വിദൂര പ്രവര്‍ത്തന മാര്‍ഗ്ഗങ്ങളില്‍ കൂടുതല്‍ വഴക്കവും തുറന്ന മനഃസ്ഥിതിയും പ്രകടിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ