FINANCE

ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ

Newage News

13 Apr 2021

മുംബൈ: ഓട്ടോ, മെറ്റൽ, ഫിനാൻഷ്യൽ, എനർജി ഓഹരികളുടെ കുതിപ്പിൽ സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 14,500ന് മുകളിലെത്തി.

660.68 പോയന്റാണ് സെൻസെക്സിലെ നേട്ടം. 48,544.06ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 194 പോയന്റ് ഉയർന്ന് 14,504.80ലുമെത്തി. ബിഎസ്ഇയിലെ 1900 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 915 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികൾക്ക് മാറ്റമില്ല.

കഴിഞ്ഞദിവസത്തെ കുത്തനെയുള്ള ഇടിവിൽനിന്ന് ആത്മവിശ്വാസം തിരിച്ചുപിടിച്ച വിപണി ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിലാണ് മികച്ചനേട്ടമുണ്ടാക്കിയത്. മൂന്നാമതൊരു വാക്സിനുകൂടി അംഗീകാരം നൽകിയതും നിക്ഷേപകരുടെ ആത്മവിശ്വാസംവർധിപ്പിച്ചു. ഐടി ഓഹരികളിൽമാത്രമാണ് വില്പന സമ്മർദംതുടർന്നത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു.

ഓട്ടോ, പൊതുമേഖല ബാങ്ക്, മെറ്റൽ, എനർജി സൂചികകൾ 2-4ശതമാനം നേട്ടമുണ്ടാക്കി. ഐടി സൂചിക മൂന്നുശതമാനംനഷ്ടത്തിലുമായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം നേട്ടമുണ്ടാക്കുകയും ചെയ്തു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story