FINANCE

കോവിഡ് ഭീതിയിലെ വിപണി തകർച്ച: ഓഹരി നിക്ഷേപകർക്ക് മണിക്കൂറുകൾക്കകം നഷ്ടമായത് 8.13 ലക്ഷംകോടി രൂപ

Newage News

12 Apr 2021

സെൻസെക്സിന് 1,500ലേറെ പോയന്റ് നഷ്ടമായതോടെ ഓഹരി നിക്ഷേപകർക്ക് മണിക്കൂറുകൾക്കകം നഷ്ടമായത് 8.13 ലക്ഷം കോടി രൂപ.

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 201.50 ലക്ഷം കോടിയായി കുറഞ്ഞു. ഏപ്രിൽ ഒമ്പതിലെ ക്ലോസിങ് പ്രകാരം മൊത്തംമൂല്യം 209.63 ലക്ഷംകോടി രൂപയായിരുന്നു.

സെൻസെക്സിന് 1,639 പോയന്റും നിഫ്റ്റിക്ക് 493 പോയന്റുമാണ് നഷ്ടമായത്. ബിഎസ്ഇയിലെ 2,291 കമ്പനികൾ നഷ്ടം നേരിട്ടപ്പോൾ 436 ഓഹരികൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്. 174 ഓഹരികൾക്ക് മാറ്റമില്ല.

മഹാരാഷ്ട്രയിൽ മാത്രം 24 മണിക്കൂറിനിടെ 63,294 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ടു ചെയ്തത്. മുംബൈയിൽ മാത്രം 10,000ത്തോളം പുതിയ രോഗികൾ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story