CORPORATE

പിഎംസി ബാങ്ക് തട്ടിപ്പ് കേസ്: മൂന്ന് മുൻ ഡയറക്ടർമാർക്ക് ജാമ്യം

Newage News

07 May 2021

മുംബൈ: ഏറെ വിവാദമായ പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോപ്പറേറ്റീവ് ബാങ്ക് തട്ടിപ്പ് കേസിൽ മൂന്ന് മുൻ ഡയറക്ടർമാർക്ക് കോടതി ജാമ്യം അനുവദിച്ചു. 4300 കോടി രൂപയുടെ ഫണ്ട് തട്ടിപ്പ് നടന്ന കേസിൽ 2019 ഡിസംബറിൽ അറസ്റ്റിലായവർക്കാണ് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

മുക്തി ബവിസി, തൃപ്തി സുഹാസ് ബാനെ, രഞ്ജീത് താര സിങ് നന്ദ്രജോഗ് എന്നിവർക്കാണ് ജാമ്യം. ഇവരുടെ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. 2020 മെയ് മാസത്തിൽ വിചാരണ കോടതിയിലും സെഷൻസ് കോടതികളിലും പ്രതികൾ ജാമ്യാപേക്ഷയുമായി ചെന്നിരുന്നെങ്കിലും ഇത് തള്ളിയിരുന്നു.

തട്ടിപ്പിൽ മുഖ്യ ആരോപണ വിധേയരാണ് ഈ മൂന്ന് പേരും. 2011 ൽ തട്ടിപ്പ്  നടന്ന കാലത്ത് ബവിസി പിഎംസി ബാങ്കിന്റെ വായ്പാ വിഭാഗം കമ്മിറ്റിയംഗമായിരുന്നു. 2010 മുതൽ 2015 വരെ ബാനെ ലോൺ റിക്കവറി കമ്മിറ്റി അംഗമായിരുന്നു. നന്ദ്രജോഗും ഇതേ സമിതിയിൽ 13 വർഷത്തോളം അംഗമായിരുന്നു.

2019 സെപ്തംബറിൽ തട്ടിപ്പ് വാർത്ത പുറത്തായതിനെ തുടർന്ന് ഉപഭോക്താക്കൾ പണം പിൻവലിക്കാൻ തുടങ്ങിയതോടെ റിസർവ് ബാങ്ക് പിഎംസി ബാങ്കിന് മുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഹൗസിങ് ഡവലപ്മെന്റ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് വായ്പ നൽകിയതിൽ ഉണ്ടായ ക്രമക്കേടുകളാണ് ബാങ്കിന് പാരയായത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story