TECHNOLOGY

ജിപിഎസ് അടിസ്ഥാന ടോൾ പിരിവ് നടപ്പാക്കും: നിതിൻ ഗഡ്കരി

Newage News

19 Mar 2021

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ടോൾ ബൂത്തുകളും അവിടെയുള്ള നീണ്ട വരിനിൽപ്പും കഴിഞ്ഞകാല കാര്യമായി മാറുമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പകരം, കാറുകൾ ട്രാക്ക് ചെയ്യുന്നതിനും അതനുസരിച്ചു ചാർജുകൾ ഈടാക്കുന്നതുമായ ജിപിഎസ് അടിസ്ഥാനപ്പെടുത്തിയ സംവിധാനമുണ്ടാക്കുമെന്നു ഗഡ്കരി പാർലമെന്റിൽ പറഞ്ഞു.

‘ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ (കെട്ടിട) ടോൾ ബൂത്തുകളും നീക്കുമെന്ന് ഞാൻ സഭയ്ക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ജി‌പി‌എസ് ഇമേജിങ്ങിനെ അടിസ്ഥാനമാക്കി ടോൾ പിരിവ് നടത്തുന്ന സംവിധാനം ഉടൻ നിലവിൽ വരും.’–  കേന്ദ്രമന്ത്രി ലോക്സഭയിൽ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ടോൾ ബൂത്തുകൾ കൈവശപ്പെടുത്തിയുള്ള കർഷകരുടെ പ്രതിഷേധത്തിനിടയിലാണു കേന്ദ്രത്തിന്റെ തീരുമാനം.

2016ൽ കൊണ്ടുവന്ന ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനമായ ഫാസ്ടാഗ് എല്ലാ വാഹനങ്ങളിലും കേന്ദ്രം നിർബന്ധമാക്കിയിരുന്നു. 93 ശതമാനം വാഹനങ്ങളും ഇതുവഴിയാണു ടോൾ നൽകുന്നത്. ബാക്കി 7 ശതമാനം വാഹനങ്ങൾ ഫാസ്ടാഗില്ലാത്തതിനാൽ ഇരട്ടിത്തുക നൽകിയാണു ടോൾബൂത്തിലൂടെ കടന്നുപോകുന്നത്. പഴയ വാഹനങ്ങൾ പൊളിച്ചുമാറ്റുന്ന ‘സ്ക്രാപ്പേജ് പോളിസി’ പ്രകാരം പുതിയ വാഹനം വാങ്ങുന്നവർക്ക് 5 ശതമാനം റിബേറ്റ് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ