ELECTION-2019

അരൂർ എൽഡിഎഫ് നില നിർത്തും, ഭൂരിപക്ഷം കുറയും

13 Oct 2019

അരൂർ: രാഷ്ട്രീയ അടിത്തറയുടെ പിൻബലത്തിൽ അരൂർ എൽഡിഎഫ് നില നിർത്തുമെന്ന്  ന്യൂ ഏജ് - . ഐക്കൺ ഇന്ത്യ പ്രീപോൾ പൊളിറ്റിക്കൽ സർവേ. അതേസമയം ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞേക്കുമെന്നും സർവേ പറയുന്നു. 3900 വോട്ടുകളുടെ മുൻതൂക്കമാണ് സർവേ പ്രവചിക്കുന്നത്. 

സാമുദായിക സമവാക്യങ്ങൾ അരൂരിലും വിധിയെഴുതും. പ്രചാരണ മികവ് ഇടതിന് ഗുണം ചെയ്യും. സിപിഎം മുന്നോട്ടു വച്ച വികസന രാഷ്ട്രിയം അടിത്തട്ടിൽ ഏശിയില്ല. എന്നാൽ എ. എം. ആരിഫിന്റെ സ്വീകാര്യത ഇക്കുറിയും ഇടതിന് ഗുണം ചെയ്യുന്നു. പാലായിൽ അനുകൂലമായ ചില സമുദായ ഘടകങ്ങൾ അരൂരിലും അവർക്ക് ഗുണകരമായേക്കും.

സഹതാപം വോട്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. ബിജെപി വോട്ട് വിഹിതം അരൂരിലും കുറയും. ബിഡിജെഎസ് വോട്ടുകൾ ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നും സർവേ പറയുന്നു.


സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളിൽ 'മൂഡ് ഓഫ് ദ് സ്റ്റേറ്റ് - ഫസ്റ്റ് ഫീൽ ഓഫ് ദ് ഫൈവ്' എന്ന ടൈറ്റിലിൽ ഒക്ടോബർ 2 മുതൽ 10 വരെ നടത്തിയ സാമ്പിൾ സർവേ ഫലങ്ങളാണ് ന്യൂ ഏജ് പുറത്തു വിട്ടത്. ഒരു മണ്ഡലത്തിൽ റാൻഡം സാംപ്ലിങ് അടിസ്ഥാനത്തിൽ 600 സാമ്പിളുകളാണ് എടുത്തത്. സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായതിന് ശേഷമാണ് സാംപ്ലിങ് നടന്നത്. രാഷ്ട്രീയ പ്രവണതകൾ, പ്രചാരണ വിഷയങ്ങൾ എന്നിവ സംബന്ധിച്ചും ഏകദേശ ധാരണകൾ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ജയ സാധ്യത, സ്വാധീനിക്കുന്ന മുഖ്യ ഘടകങ്ങൾ,  സ്ഥാനാർത്ഥികളുടെ സ്വീകാര്യത, സാമുദായിക - രാഷ്ട്രീയ സമവാക്യങ്ങൾ, ചർച്ചയാകുന്ന വിഷയങ്ങൾ തുടങ്ങിയവ മാത്രമാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ പ്രമുഖ പൊളിറ്റിക്കൽ റിസർച്ച് & അനാലിസിസ്  ഏജൻസികളിൽ ഒന്നാണ് ഐക്കൺ ഇന്ത്യ. മാധ്യമങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, ദേശീയ ഏജൻസികൾ എന്നിവയ്ക്കായി നിരവധി സർവേകളും, ഫീൽഡ് പഠനങ്ങളും ഐക്കൺ ഇന്ത്യ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ 18 മണ്ഡലങ്ങളിലെ ഫലങ്ങൾ ഇവർ കൃത്യമായി പ്രവചിച്ചിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ലോക്സഭയിലെ ശക്തമായ മേൽക്കൈ യുഡിഎഫ് നഷ്ടപ്പെടുത്തുന്നു; ബിജെപി വോട്ടുകളിലും ചോർച്ച; പാലയ്ക്ക് പിന്നാലെ അരൂർ നിലനിറുത്തിയും കോന്നി പിടിച്ചെടുത്തും എൽഡിഎഫ് നേട്ടമുണ്ടാക്കുമെന്ന് 'മൂഡ് ഓഫ് ദ് സ്റ്റേറ്റ്- ഫസ്റ്റ് ഫീൽ ഓഫ് ദ് ഫൈവ്'  സർവേ
'ന്യായ്' ഗെയിം ചേഞ്ചര്‍ ആയേക്കും; തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയമായി ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി അവതരിപ്പിച്ച പദ്ധതി കേരളത്തിലെ മൂന്ന് ലോക്‌സഭാമണ്ഡലങ്ങളില്‍ നിര്‍ണായകമാകുമെന്ന് റിപ്പോർട്ട്