LAUNCHES

വൈദ്യൂതി ബോര്‍ഡിന്റെ മൂന്ന് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് കൂടി തുടക്കം; അധിക തുക നല്‍കാതെ തന്നെ പുതിയ സൗകര്യങ്ങൾ ഉപയോഗിക്കാൻ അവസരം

28 Feb 2019

ന്യൂഏജ് ന്യൂസ്, അധിക തുക നല്‍കാതെ ഓണ്‍ലൈനായി വൈദ്യുതി ബില്ലടയ്ക്കുന്ന ബി.ബി.പി.എസ് സംവിധാനമുള്‍പ്പെടെ മൂന്ന് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തുടക്കമായി. വൈദ്യുതി മന്ത്രിയുടെ ചേമ്ബറില്‍ നടന്ന ചടങ്ങില്‍ ബി.ബി.പി.എസ്, സോഷ്യല്‍ മീഡിയ ഡെസ്‌ക്, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു.

ട്രാന്‍സാക്ഷന്‍ ചാര്‍ജില്ലാതെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, യു. പി. ഐ, ഭീം ആപ്പ്, ഫോണ്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴി ഇനിമുതല്‍ ബില്ലടയ്ക്കാം. ഈ സംവിധാനത്തിലൂടെ ഓണ്‍ലൈനായി പണമടയ്ക്കുമ്ബോള്‍ സേവനദാതാക്കള്‍ക്ക് അധികമായി നല്‍കേണ്ട തുക വൈദ്യുതി ബോര്‍ഡ് തന്നെ നല്‍കും.

പൊതുജനങ്ങളുടെ പരാതി വളരെ വേഗത്തില്‍ പരിഹരിക്കുന്നതിനും സംശയനിവാരണത്തിനുമുള്ള സോഷ്യല്‍ മീഡിയ ഡെസ്‌ക് കേന്ദ്രീകൃത കസ്റ്റമര്‍ കെയര്‍ സെന്ററില്‍ ആരംഭിച്ചു. ഇതിനായി KERALA STATE ELECTRICITY BOARD എന്ന ഫെയ്‌സ്ബുക്ക് പേജും KSEB Ltd എന്ന ട്വിറ്റര്‍ പേജും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം. ഓണ്‍ലൈന്‍ ചാറ്റ് സംവിധാനവും ഉടന്‍ ആരംഭിക്കും.

എന്‍ജിനീയറിംഗ് കേളേജുകള്‍, പോളിടെക്‌നിക്, ഐ.റ്റി.ഐ, വി.എച്ച്‌.എസ്.ഇ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും പരിശീലന പരിപാടികള്‍ക്കായി പ്രോജക്‌ട് തെരഞ്ഞെടുക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും സഹായിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ www.kseb.in പ്രവര്‍ത്തനക്ഷമമായി. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഈ പോര്‍ട്ടല്‍, വഴി സാധിക്കും. മൊബൈല്‍ ഫോണിലൂടെയും അനായാസമായി ഈ സംവിധാനം ഉപയോഗിക്കാം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനത്തില്‍ വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരാണ് ഈ സംവിധാനം വികസിപ്പിച്ചത്.

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.



Special Story