ELECTION-2019

കോന്നിയിൽ കടുപ്പം, നേരിയ മുൻ‌തൂക്കം എൽഡിഎഫിന്

13 Oct 2019

കൊച്ചി: കോന്നി ഫോട്ടോ ഫിനിഷിൽ യുഡിഫിന് നഷ്ടപ്പെട്ടേക്കാമെന്ന് ഐക്കൺ ഇന്ത്യ നടത്തിയ 'മൂഡ് ഓഫ് ദ് സ്റ്റേറ്റ് - ഫസ്റ്റ് ഫീൽ ഓഫ് ദ് ഫൈവ്' പ്രീ പോൾ സർവേ. നിലവിൽ എൽഡിഎഫിന് നേരിയ മേൽക്കൈ ഉണ്ട്. 1.52 ശതമാനം വോട്ടിന്റെ വ്യതാസമാണ് ഉള്ളത്. അതേസമയം തീരുമാനമെടുക്കാത്ത 4.3 ശതമാനം വോട്ടർമാരുണ്ട്. ഇത് നിർണായകമാകും. 

കോൺഗ്രസിലെ സ്ഥാനാർത്ഥി തർക്കം അവർക്ക് വിനയായിട്ടുണ്ടെന്ന് സർവേ സൂചിപ്പിക്കുന്നു. കെ. സുരേന്ദ്രന് ലോക്സഭയിലേത് പോലെ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കെ. യു. ജനീഷ് കുമാറിന്റെ യുവത്വം ഇടതിന് ഗുണം ചെയ്യുന്നുണ്ട്. ശബരിമല ഇപ്പോഴും മണ്ഡലത്തിൽ മുഖ്യ ചർച്ച വിഷയമത്രെ. യുഡിഎഫ് അതിൽ പ്രതീക്ഷ പുലർത്തുന്നു. 

കടുത്ത ത്രികോണ മത്സരത്തിലും, ബിജെപി വോട്ട് ഷെയറിലുമാണ് ഇടത് പ്രതീക്ഷ. ബിജെപി വോട്ട് ഷെയർ കുറഞ്ഞാൽ അത് യുഡിഎഫ് മുതലെടുക്കാനുള്ള സാധ്യതയും സർവേ ചൂണ്ടിക്കാട്ടുന്നു. അന്തിമ നിമിഷം വിജയം എങ്ങോട്ടും ചാഞ്ചാടാവുന്ന സ്ഥിതി വിശേഷമാണുള്ളത്. ഉപ തെരെഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഏറ്റവും കടുത്ത മത്സരം നടക്കുന്നത് കോന്നിയിലാണ്. ത്രികോണ മത്സരം ആണ് കാരണം.


സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളിൽ 'മൂഡ് ഓഫ് ദ് സ്റ്റേറ്റ് - ഫസ്റ്റ് ഫീൽ ഓഫ് ദ് ഫൈവ്' എന്ന ടൈറ്റിലിൽ ഒക്ടോബർ 2 മുതൽ 10 വരെ നടത്തിയ സാമ്പിൾ സർവേ ഫലങ്ങളാണ് ന്യൂ ഏജ് പുറത്തു വിട്ടത്. ഒരു മണ്ഡലത്തിൽ റാൻഡം സാംപ്ലിങ് അടിസ്ഥാനത്തിൽ 600 സാമ്പിളുകളാണ് എടുത്തത്. സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായതിന് ശേഷമാണ് സാംപ്ലിങ് നടന്നത്. രാഷ്ട്രീയ പ്രവണതകൾ, പ്രചാരണ വിഷയങ്ങൾ എന്നിവ സംബന്ധിച്ചും ഏകദേശ ധാരണകൾ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ജയ സാധ്യത, സ്വാധീനിക്കുന്ന മുഖ്യ ഘടകങ്ങൾ,  സ്ഥാനാർത്ഥികളുടെ സ്വീകാര്യത, സാമുദായിക - രാഷ്ട്രീയ സമവാക്യങ്ങൾ, ചർച്ചയാകുന്ന വിഷയങ്ങൾ തുടങ്ങിയവ മാത്രമാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ പ്രമുഖ പൊളിറ്റിക്കൽ റിസർച്ച് & അനാലിസിസ്  ഏജൻസികളിൽ ഒന്നാണ് ഐക്കൺ ഇന്ത്യ. മാധ്യമങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, ദേശീയ ഏജൻസികൾ എന്നിവയ്ക്കായി നിരവധി സർവേകളും, ഫീൽഡ് പഠനങ്ങളും ഐക്കൺ ഇന്ത്യ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ 18 മണ്ഡലങ്ങളിലെ ഫലങ്ങൾ ഇവർ കൃത്യമായി പ്രവചിച്ചിരുന്നു

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ലോക്സഭയിലെ ശക്തമായ മേൽക്കൈ യുഡിഎഫ് നഷ്ടപ്പെടുത്തുന്നു; ബിജെപി വോട്ടുകളിലും ചോർച്ച; പാലയ്ക്ക് പിന്നാലെ അരൂർ നിലനിറുത്തിയും കോന്നി പിടിച്ചെടുത്തും എൽഡിഎഫ് നേട്ടമുണ്ടാക്കുമെന്ന് 'മൂഡ് ഓഫ് ദ് സ്റ്റേറ്റ്- ഫസ്റ്റ് ഫീൽ ഓഫ് ദ് ഫൈവ്'  സർവേ
'ന്യായ്' ഗെയിം ചേഞ്ചര്‍ ആയേക്കും; തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയമായി ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി അവതരിപ്പിച്ച പദ്ധതി കേരളത്തിലെ മൂന്ന് ലോക്‌സഭാമണ്ഡലങ്ങളില്‍ നിര്‍ണായകമാകുമെന്ന് റിപ്പോർട്ട്