FINANCE

ആദായ നികുതി റിട്ടേൺ മേയ് 31ലേക്ക് നീട്ടി

Newage News

03 May 2021

ന്യൂഡൽഹി: ആദായ നികുതിയുമായി ബന്ധപ്പെട്ട വിവിധ നടപടികളിൽ 2021 മേയ് 31 വരെ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി). 2019-20 സാമ്പത്തിക വർഷത്തെ അവസാന തീയതി കഴിഞ്ഞതും പുതുക്കി സമർപ്പിക്കുന്നതുമായ ആദായ നികുതി റിട്ടേണുകളുടെ തീയതിയാണ് മേയ് 31 ലേക്ക് നീട്ടിയത്. തീയതി നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നതിനെ തുടർന്നാണ് കേന്ദ്ര നടപടി.

ഈ വർഷം മാർച്ച് 31നകം നൽകേണ്ടിയിരുന്ന 2020-21 സാമ്പത്തിക വർഷത്തെ റിട്ടേണുകളും മേയ് 31നകം നൽകിയാൽ മതി. ആദായ നികുതി നിയമത്തിലെ 139ാം വകുപ്പിന് കീഴിൽ വരുന്ന നാല്, അഞ്ച് ഉപ വകുപ്പുകളിലെ വൈകിയ റിട്ടേണുകളും പുതുക്കി നൽകുന്നതുമായ റിട്ടേണുകൾക്കാണ് ഈ ഇളവ്.

നികുതി സംബന്ധിച്ച തർക്കങ്ങൾ, കമീഷണർക്ക് അപ്പീൽ എന്നിവ നൽകാനുള്ള തീയതിയും മേയ് 31ലേക്ക് നീട്ടിയിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story