കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ഐഡിബിഐ ഓഹരി വിറ്റഴിക്കല്‍: അപേക്ഷകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നു

ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്ക് ഓഹരികള്‍ ഏറ്റെടുക്കാന്‍ ലേലക്കാര്‍ സമര്‍പ്പിച്ച അപേക്ഷ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ) സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നു. കോടക് ബാങ്ക്, പ്രേംവസ്റ്റയുടെ പിന്തുണയുള്ള സിഎസ്ബി,എമിറേറ്റ്‌സ് എന്‍ബിഡി എന്നിവയുള്‍പ്പടെയുള്ള അഞ്ചോളം സ്ഥാപനങ്ങളാണ് ബാങ്കില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ലേലക്കാരുടെ വിശ്വാസ്യത മാനദണ്ഡങ്ങളാണ് കേന്ദ്രബാങ്ക് പരിശോധിക്കുന്നത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ വിലയിരുത്തുക ആഭ്യന്തരമന്ത്രാലയമാണ്. സ്രോതസ്സുകള്‍ പറയുന്നതനുസരിച്ച്, പരിശോധനയ്ക്ക് ശേഷം യോഗ്യതയുള്ള ലേലക്കാര്‍ക്ക് ബാങ്ക് ഡാറ്റകളിലേയ്ക്ക് പ്രവേശനം ലഭ്യമാകും. ബാങ്ക് ഡാറ്റകള്‍ തൃപ്തിരകരമാണെന്ന് തോന്നുന്ന പക്ഷം അവര്‍ക്ക് സാമ്പത്തിക ബിഡ്ഡുകള്‍ നല്‍കാം.

ഫിനാന്‍ഷ്യല്‍ ബിഡ്ഡുകള്‍ സമര്‍പ്പിക്കപ്പെട്ടതിന് ശേഷം പ്രക്രിയ പിന്നീട് വേഗത്തിലാകും. 2024 സാമ്പത്തികവര്‍ഷത്തില്‍ ഐഡിബിഐ വില്‍പന പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികള്‍ വില്‍പന നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ബാങ്കിലെ 30.48 ശതമാനം സര്‍ക്കാര്‍ ഓഹരികളും 30.24 ശതമാനം എല്‍ഐസി ഓഹരികളുമാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറുക. ജനുവരി 7 ആയിരുന്നു ഇഒഐ സമര്‍പ്പിക്കേണ്ട അവസാന തീയതി.

വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് കുറഞ്ഞത് 22500 കോടി രൂപ അറ്റ ആസ്തിവേണമെന്നും അഞ്ച് വര്‍ഷങ്ങളില്‍ മൂന്ന് അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ വായ്പാ ദാതാവിന്റെ സഹപ്രമോട്ടറാണ് സര്‍ക്കാര്‍.

വില്‍പനയ്ക്ക് ശേഷമുള്ള പങ്കാളിത്തം പബ്ലിക് ഹോള്‍ഡിംഗായി പരിഗണിക്കുമെന്ന് സെബി (സെക്യൂരിററീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തു.

X
Top