FINANCE

ഭവന വായ്പാ പലിശ കുറച്ച് എസ്ബിഐ

Newage News

03 May 2021

മുംബൈ: ഭവന വായ്പകൾക്കുള്ള പലിശ നിരക്ക് കുറച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ. പുതുക്കിയ നിരക്ക് പ്രകാരം 30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകൾക്ക് പലിശ നിരക്ക് 6.7 ശതമാനം മുതലായിരിക്കും.

30 ലക്ഷം മുതൽ 75 ലക്ഷം വരെയുള്ള ഭവനവായ്പകൾക്ക് 6.95 ശതമാനം മുതലാണ് പലിശ. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവനവായ്പകൾക്ക് 7.05 ശതമാനമാണ് പലിശ. ഇതിനു പുറമ വനിതകൾക്ക് അഞ്ച് ബേസിസ് പോയിന്‍റിന്‍റെ പ്രത്യക ഇളവും ലഭിക്കും. യോനോ ആപ്പ് വഴി വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്കും പ്രത്യേക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് ഒന്ന് മുതൽ പുതുക്കിയ നിരക്കുകൾ പ്രബല്യത്തിലായെന്നും എസ്ബിഎെ പ്രസ്താവനയിൽ അറിയിച്ചു.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story