ECONOMY

ജിഎസ്ടി വരുമാനം പുത്തൻ ഉയരത്തിൽ

Newage News

03 May 2021

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തിനിടയിലും കേന്ദ്ര സര്‍ക്കാറിന് ആശ്വാസമായി ജിഎസ്ടി വരുമാനം. ഏപ്രില്‍ മാസത്തില്‍ 1.41 ലക്ഷം കോടിയാണ് സര്‍ക്കാറിന് ജിഎസ്ടി വരുമാനം ലഭിച്ചത്.  ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണിത്. രാജ്യം സാമ്പത്തികമായി തിരിച്ചുവരുന്നതിന്റെ ലക്ഷണമാണ് ജിഎസ്ടി വരുമാനം ഉയരുന്നതിലൂടെ പ്രകടമാകുന്നതെന്ന് ധനമന്ത്രാലയം അഭിപ്രായപ്പെട്ടു. മാര്‍ച്ചില്‍ 1.23 ലക്ഷം കോടിയായിരുന്നു വരുമാനം. ഈ മാസം 14 ശതമാനം വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സേവന കയറ്റുമതിയടക്കമുള്ള ഡൊമെസ്റ്റിക് ട്രാന്‍സാക്ഷനിലും 21 ശതമാനം വര്‍ധനവുണ്ടായി.

കഴിഞ്ഞ ഏഴ്മാസമായി ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിക്ക് മുകളിലാണ്. ജിഎസ്ടി വരുമാനത്തില്‍ സ്ഥിരമായ വര്‍ധനവ് പ്രകടമാണ്. സാമ്പത്തിക രംഗം തിരിച്ചുവരുന്നതിന്റെ പ്രകടമായ ലക്ഷണമാണിത്. ജിഎസ്ടി രംഗത്തെ തട്ടിപ്പുകള്‍ തടയാന്‍ നികുതി വകുപ്പ് നടത്തിയ ശ്രമത്തിന്റെ ഫലമാണ് വരുമാനം വര്‍ധിക്കുന്നതെന്നും ധനമന്ത്രാലയം വ്യക്തമാക്കി. 1,41,384 കോടിയാണ് ഏപ്രിലില്‍ ലഭിച്ചത്.

കൊവിഡ് രണ്ടാം തരംഗം എല്ലാ മേഖലയെയും പ്രതികൂലമായി ബാധിച്ചപ്പോഴും നികുതി വരുമാനം ഉയര്‍ന്നത് ആശ്വാസ്യകരമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇന്ത്യന്‍ വ്യവസായ രംഗം വളരുന്നതിന്റെ അടയാളമായിട്ടും നികുതി വരുമാനം തുടര്‍ച്ചയായി ഉയരുന്നതിനെ സര്‍ക്കാര്‍ കാണുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ