ECONOMY

റിയല്‍ എസ്റ്റേറ്റ്, ലോട്ടറി നികുതി ഏകീകരണം: ജിഎസ്ടി കൗണ്‍സില്‍ തീരുമാനം ഫ്രെബ്രുവരി 24-ന് ഉണ്ടായേക്കും

20 Feb 2019

ന്യൂഏജ് ന്യൂസ്, ദില്ലി: റിയല്‍ എസ്റ്റേറ്റ് നികുതി കുറയ്ക്കല്‍, ലോട്ടറി നികുതി ഏകീകരണം ഉള്‍പ്പടെയുളള വിഷയങ്ങള്‍ ഫ്രെബ്രുവരി 24 ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം പരിഗണിക്കും. ഇന്ന് ഈ വിഷയങ്ങളില്‍ തീരുമാനം ഉണ്ടാകുമെന്ന് കരുതിയെങ്കിലും വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഫെബ്രുവരി 24 ലേക്ക് മാറ്റുകയായിരുന്നു. 

ജനുവരിയിലെ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗിന്‍റെ സമയപരിധി ജമ്മു കാശ്മീര്‍ ഒഴികെയുളള സംസ്ഥാനങ്ങള്‍ക്ക് ഫെബ്രുവരി 22 വരെ നീട്ടി. ജമ്മു കാശ്മീരില്‍ ഇത് ഫെബ്രുവരി 28 വരെയാണ്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ ജിഎസ്ടി നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ പട്ടേലിന്‍റെ അദ്ധ്യക്ഷതയിലുളള സമിതി അനുകൂല റിപ്പോര്‍ട്ടാണ് കൗണ്‍സിലിന് സമര്‍പ്പിച്ചത്. 

നിലവില്‍ തുടരുന്ന നികുതി സ്ലാബുകളായ 12 ശതമാനം ഏട്ട് ശതമാനം എന്നീ നിരക്കുകളില്‍ നിന്ന് അഞ്ച് ശതമാനം മൂന്ന് ശതമാനം എന്നീ നിരക്കുകളിലേക്ക് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ ജിഎസ്ടി കുറയ്ക്കണമെന്നാണ് മന്ത്രിതല സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഏറെ ഗുണകരമായ തീരുമാനമാണിത്. ഇതോടൊപ്പം ഞായറാഴ്ച ലോട്ടറി നികുതി ഏകീകരണവും ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കും.  

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ