FINANCE

ഫ്രാങ്ക്‌ളിന്റെ പ്രവർത്തനം നിർത്തിയ ഫണ്ടുകളിലെ നിക്ഷേപകർക്ക് 2,962 കോടി രൂപകൂടി ഉടനെ ലഭിക്കും; ആദ്യഘട്ടത്തിൽ നിക്ഷേപകർക്ക് തിരിച്ചുനൽകിയത് 9,122 കോടി രൂപ

Newage News

12 Apr 2021

പ്രവർത്തനം മരവിപ്പിച്ച ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് രണ്ടാംഘട്ടമായി 2,962 കോടി രൂപ ഉടനെ തിരിച്ചുലഭിക്കും.

ഏപ്രിൽ 12ഓടെ നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടിൽ തുക നിക്ഷേപിക്കുമെന്നാണറിയുന്നത്. ഏപ്രിൽ ഒമ്പതിലെ എൻഎവി(നെറ്റ് അസറ്റ് വാല്യു)അനുസരിച്ചുള്ള തുകയായിരിക്കും ലഭിക്കുക. തിരിച്ചുനൽകുന്ന നടപടികൾക്ക് എസ്ബിഐ മ്യൂച്വൽ ഫണ്ടിനെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയിട്ടുള്ളത്.

ഇതിനകം 9,122 കോടി രൂപ ആദ്യഘട്ടത്തിൽ നിക്ഷേപകർക്ക് തിരിച്ചുനൽകിയിരുന്നു. 2020 ഏപ്രിൽ 23നാണ് വില്പന സമ്മർദത്തെതുടർന്ന് ഫണ്ടുകളുടെ പ്രവർത്തനം& നിർത്തിവെയ്ക്കാൻ ഫ്രാങ്ക്ളിൻ ടെംപിൾടൺ തീരുമാനിച്ചത്. മൂന്നുലക്ഷത്തിലേറെ നിക്ഷേപകരുടെ 25,000 കോടിയോളം രൂപയാണ് ഈ സമയത്ത് ആറുഫണ്ടുകളിലായി ഉണ്ടായിരുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story