ECONOMY

വിദേശ നാണയ ശേഖരം പുതിയ ഉയരത്തിൽ

Newage News

04 May 2021

മുംബൈ: ഇന്ത്യയുടെ വിദേശ നാണയ ശേഖരം ഏപ്രിൽ 23ന് സമാപിച്ച വാരത്തിൽ 170.1 കോടി ഡോളർ വർദ്ധിച്ച് 58,410.7 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്‌ചയിൽ 119.3 കോടി ഡോളറിന്റെ വർദ്ധനയും ശേഖരത്തിലുണ്ടായിരുന്നു. വിദേശ നാണയ ശേഖരത്തിൽ മുഖ്യപങ്ക് വഹിക്കുന്ന വിദേശ നാണയ ആസ്‌തിയിലുണ്ടായ (ഫോറിൻ കറൻസി അസറ്റ്‌സ്) വർദ്ധനയാണ് കഴിഞ്ഞവാരം നേട്ടമായത്.

106.2 കോടി ഡോളർ ഉയർന്ന് വിദേശ നാണയ ആസ്‌തി 54,164.7 കോടി ഡോളറായി. കരുതൽ സ്വർണ ശേഖരം 61.5 കോടി ഡോളർ മുന്നേറി 3,596.9 കോടി ഡോളറിലുമെത്തി. ഡോളറിലാണ് വ്യക്തമാക്കുന്നതെങ്കിലും വിദേശ നാണയ ശേഖരത്തിൽ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയുമുണ്ട്. ഈ വർഷം ജനുവരി 29ന് കുറിച്ച 59,018.5 കോടി ഡോളറാണ് വിദേശ നാണയ ശേഖരത്തിന്റെ എക്കാലത്തെയും ഉയരം. കഴിഞ്ഞവാരം അന്താരാഷ്‌ട്ര നാണയ നിധിയിൽ (ഐ.എം.എഫ്) ഇന്ത്യയുടെ സ്‌പെഷ്യൽ ഡ്രോവിംഗ് റൈറ്റ്‌സ് (എസ്.ഡി.ആർ) 70 ലക്ഷം ഡോളർ ഉയർന്ന് 150.5 കോടി ഡോളറായിട്ടുണ്ട്. ഐ.എം.എഫിലെ ഇന്ത്യയുടെ കരുതൽ ധനം 1.8 കോടി ഡോളർ വർദ്ധിച്ച് 498.7 കോടി ഡോളറിലുമെത്തി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ