ECONOMY

രാജ്യത്തുനിന്നുള്ള അരി കയറ്റുമതി വിലയിൽ ഇടിവ്

Newage News

27 Feb 2021

രിവരവ് വർധിച്ചതോടെ ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതി നിരക്കിൽ  നേരിയ ഇടിവ്. അതേസമയം, ആഭ്യന്തര നിരക്കുകൾ  വർദ്ധിച്ചതിനാൽ സ്വകാര്യ വ്യാപാരികൾ വഴി  അരി ഇറക്കുമതിക്ക്  അനുമതി നൽകാൻ  ബംഗ്ലാദേശ് നീക്കം തുടങ്ങി.  ലോകത്തെ ഏറ്റവും വലിയ അരി ഉത്പാദക  രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.

പാർ ബോയിൽഡ് (5%) അരിയുടെ വിലയിൽ രാജ്യത്ത് കഴിഞ്ഞ ആഴ്ച മാത്രം അഞ്ചു  ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ടണ്ണിന് 395-401 ഡോളറിൽനിന്ന് 393-399 ഡോളറിലേക്കാണ് വില കുറഞ്ഞത്. 'കയറ്റുമതി ഡിമാൻഡിൽ മാറ്റമില്ല. തെക്ക്, കിഴക്കൻ സംസ്ഥാനങ്ങളിൽ പുതിയ സീസണിൽ അരിയുടെ ഉത്‌പാദനം കൂടുന്നുണ്ട്'- ആന്ധ്രപ്രദേശിലെ കാക്കിനഡയിലുള്ള ഒരു വ്യാപാരി പറഞ്ഞു.

ആന്ധ്രാപ്രദേശിൽ  പുതിയ ആഴക്കടൽ തുറമുഖം പ്രവർത്തനം ആരംഭിച്ചതോടെ, കാക്കിനഡ തുറമുഖത്തെ തിരക്ക് കുറയുകയും രാജ്യത്തുനിന്നുള്ള കയറ്റുമതി വർധിക്കുകയും ചെയ്‌തിട്ടുണ്ട്‌.ഈ വർഷം ജൂൺ മാസത്തോടുകൂടി രാജ്യത്തെ നെല്ലുല്പാദനം 120.32 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം,  വർധിച്ചുവരുന്ന ആഭ്യന്തര വിലയെ  മറികടക്കാൻ, സ്വകാര്യ വ്യാപാരികൾക്ക് കൂടുതൽ അരി ഇറക്കുമതി ചെയ്യാൻ അനുമതി നൽകുമെന്ന്, ബംഗ്ലാദേശ് ഭക്ഷ്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.

ഈ വർഷം സ്വകാര്യ വ്യാപാരികൾക്ക് 1 ദശലക്ഷം ടൺ അരി വരെ ഇറക്കുമതി ചെയ്യാനായിരുന്നു അനുമതി. എന്നാൽ ഇപ്പോൾ 1 ദശലക്ഷം ടൺ കൂടി വാങ്ങാനാണ്  സർക്കാർ തീരുമാനം.തായ്‌ലാൻഡിൽ കഴിഞ്ഞയാഴ്ച അരി വിലയിൽ 5 ശതമാനം വിലയിടിവാണ് രേഖപ്പെടുത്തിയത്. ടണ്ണിന് 540-560 ഡോളറിൽ നിന്നും, 520-560 ഡോളർ വരെയാണ് വില കുറഞ്ഞത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ