FINANCE

ക്രൗഡ് ഫണ്ടിങ് കേരളത്തിൽ വേരുറപ്പിക്കുന്നു; ധനസമാഹരണങ്ങളിൽ കഴിഞ്ഞ 2 വർഷത്തിനിടെ 3 ഇരട്ടി വർധന, കൂടുതൽ ഉപയോഗിച്ചത് ചികിത്സാ ധനസമാഹരണത്തിന്

29 Jul 2019

ന്യൂഏജ് ന്യൂസ്, ചികിൽസാസഹായം സമാഹരിക്കുന്നതുൾപ്പെടെയുള്ള സാമൂഹിക സഹായ പദ്ധതികൾക്കായി കേരളം ക്രൗഡ് ഫണ്ടിങ് രീതി വ്യാപകമായി ഉപയോഗപ്പെടുത്തിത്തുടങ്ങിയെന്ന് പ്രമുഖ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോം ആയ മിലാപ്. ദക്ഷിണഷ്യയിലെ വൈദ്യ, സാമൂഹ്യ രംഗത്തെ ഏറ്റവും വലിയ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോം ആണു മിലാപ്. ഈയിടെ കോഴിക്കോട്ട് ഒരു കുഞ്ഞിനെ അടിയന്തര ഘട്ടത്തിൽ ചികിൽസ ലഭ്യമാക്കി രക്ഷിക്കാനായത് ക്രൗഡ്ഫണ്ടിങ് വിജയത്തിന്റെ മാതൃകയാണ്. 

100 രൂപ മുതൽ 50000 രൂപ വരെയുള്ള സംഭാവനകൾ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും എത്തിയതോടെയാണ്, തക്ക സമയത്തിനുള്ളിൽ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ രക്ഷിക്കാനായത്.കോഴിക്കോടു നിന്നുള്ള ധനസമാഹരണങ്ങളിൽ കഴിഞ്ഞ 2 വർഷത്തിനിടെ 3 ഇരട്ടി വർധനയാണു കാണുന്നതെന്ന് മിലാപിന്റെ പ്രസിഡന്റും സ്ഥാപകരിൽ ഒരാളുമായ അനോജ് വിശ്വനാഥൻ പറഞ്ഞു. 

ഇന്ത്യയിൽ പ്രാഥമികമായും വൈദ്യപരമായ ആവശ്യങ്ങൾക്കാണ് ക്രൌഡ് ഫണ്ടിങ് ഉപയോഗിക്കുന്നതെങ്കിലും, മറ്റ് സാമൂഹ്യ ആവശ്യങ്ങൾക്കും ഓൺലൈൻ ദാതാക്കളിൽനിന്നു മികച്ച പിന്തുണയാണ് കിട്ടുന്നത്. കോഴിക്കോട് എൻഐടി യിലെ ഒരു സംഘം എൻജിനീയറിങ് വിദ്യാർഥികൾ ഒരു മോട്ടർ വാഹനം നിർമിക്കാനുള്ള സ്വപ്നപദ്ധതിക്കായി 1.5 ലക്ഷം രൂപ സമാഹരിച്ചതും ഈ രീതിയിലാണ്.കേരളത്തിലെ പ്രളയബാധിതരുടെ ദുരിതാശ്വാസത്തിനായി 238 പ്രോജക്ടുകളിലൂടെ ഏകദേശം 2 കോടി രൂപ മിലാപ് സമാഹരിക്കുകയുണ്ടായി.

ഓൺലൈൻ ധനസമാഹരണ പദ്ധതി രൂപീകരിക്കാൻ എളുപ്പമാണ്. ഇതുവരെ മിലാപ് ഏകദേശം 600 കോടി രൂപാ ഇന്ത്യയിലൂടനീളം ഇത്തരം ഉദ്ദേശ്യങ്ങൾക്കു വേണ്ടി സമാഹരിച്ചിട്ടുണ്ട്, ഇതിൽ 80%-ത്തിലധികവും ചികിത്സാ ആവശ്യങ്ങൾക്കായിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story