CORPORATE

ആർഐഎലിന് അറ്റാദായം 14,995 കോടി രൂപ

Newage News

03 May 2021

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിെൻറ നാലാം പാദ അറ്റാദായത്തിൽ 129 ശതമാനം വർധന. 14,995 കോടിയാണ് റിലയൻസിെൻറ നാലാംപാദ അറ്റാദായം. സാമ്പത്തിക വിദഗ്ധർ പ്രവചിച്ചതിലും കൂടുതലാണ് റിലയൻസിെൻറ അറ്റാദായം.1.54 ലക്ഷം കോടിയാണ് റിലയൻസിെൻറ ആകെ വരുമാനം. 11 ശതമാനം വർധനവാണ് വരുമാനത്തിലുണ്ടായത്. 2020-21 സാമ്പത്തിക വർഷത്തിൽ ഓഹരിയൊന്നിന് ഏഴ് രൂപ ലാഭവിഹിതം നൽകാനും റിലയൻസ് തീരുമാനിച്ചു.എണ്ണവ്യവസായം മുതൽ റീടെയിൽ വരെയുള്ള മേഖലകളിൽ റിലയൻസ് പുരോഗതിയുണ്ടാക്കിയെന്ന് കമ്പനി ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ഡിജിറ്റൽ മേഖലയിലും വളർച്ചയുണ്ടായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  

വർക്ക് ഫ്രെം ഹോമിലുള്ള നിരവധി പേർക്ക് ജിയോയുടെ അതിവേഗ കണക്ടിവിറ്റ് ഗുണകരമായി. ആരോഗ്യ വിദ്യഭ്യാസ മേഖലകളിലും ജിയോ  പുരോഗതിയുണ്ടാക്കി. 75,000ത്തോളം പേർക്ക് പുതുതായി തൊഴിൽ നൽകാൻ സാധിച്ചു. ജീവനക്കാരുടെ സുരക്ഷക്കും ആരോഗ്യത്തിനും റിലയൻസ് എപ്പോഴും പ്രാമുഖ്യം നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story