ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായംചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിരണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

ഓപ്പണ്‍ എഐയുടെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ

മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി ഓപ്പണ്‍ എഐയുടെ രണ്ടാമത്തെ വലിയ വിപണി ഇന്ത്യയാണെന്ന് കമ്പനി ചീഫ് ടെക്‌നോളജി ഓഫീസര്‍ ശ്രീനിവാസ് നാരായണന്‍ സ്ഥിരീകരിച്ചു. വേഗത്തില്‍ വളരുന്ന വിപണിയും ഡെവലപ്പര്‍ പ്രവര്‍ത്തനങ്ങളിലെ മികച്ച അഞ്ച് രാജ്യങ്ങളില്‍ ഒന്നും ഇന്ത്യയാണ്. ഓപ്പണ്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സോഫ്റ്റ് വെയറും ഉപകരണങ്ങളും നിര്‍മ്മിക്കുന്നതിനെയാണ് ഡെവലപ്പര്‍ പ്രവര്‍ത്തനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

അമേരിക്കയാണ് ഓപ്പണ്‍ എഐ ഉത്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. വൈവിദ്യമാര്‍ന്ന ആവശ്യങ്ങളും ഉപയോഗക്കേസുകളും എഐ ഉത്പന്നങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള മികച്ച പ്രദേശമായി ഇന്ത്യയെ മാറ്റുന്നു. ഇതിനായി ഓപ്പണ്‍ എഐ ഇന്ത്യക്യുഎ എന്ന പുതിയ ഡാറ്റസെറ്റ് കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

എഐ സിസ്റ്റങ്ങളെ പരിശീലിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനുമുള്ള ഡാറ്റ ശേഖരമാണിത്. എഐ മോഡലുകള്‍ ഇന്ത്യന്‍ ഭാഷകളെ എത്രത്തോളം മനസ്സിലാക്കുന്നു എന്ന് സംവിധാനം അളക്കും. 2025 ഓഗസ്റ്റിലാണ് ഓപ്പണ്‍ എഐ ഇന്ത്യയില്‍ ആദ്യ ഓഫീസ് തുറന്നത്.

നിയമന പ്രക്രിയ പുരോഗമിക്കുന്നു. ഭൗതിക, ഡിജിറ്റല്‍ സംവിധാനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും കുടുതല്‍ നിക്ഷേപം നടത്തുമെന്നും ശ്രീനിവാസ് നാരായണന്‍ പറഞ്ഞു.

X
Top