രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി19 ദിവസത്തിനിടെ 4,160 രൂപ കൂടി; സ്വർണവില 54,000 കടന്നുവികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രം

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വീണ്ടും ഇടിവ്

റിയാദ്: പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. സൗദി അറേബ്യയില്‍ നിന്ന് അയക്കുന്ന പണത്തിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജനുവരിയില്‍ 1004 കോടി റിയാലാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്. 2023 ജനുവരിയെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2024 ജനുവരി മാസത്തില്‍ 1004 കോടി റിയാല്‍ വിദേശികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചതായി ദേശീയ ബാങ്കായ സാമ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് 2023 ജനുവരിയെ അപേക്ഷിച്ച് 11 കോടി റിയാല്‍ കുറവാണ്.

2023 ഡിസംബറിനേക്കാള്‍ 24 കോടിയുടെ കുറവും ജനുവരിയില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തിന്റെ കണക്കില്‍ രേഖപ്പെടുത്തി. 2023 ജനുവരി മുതല്‍ ഇടിവ് അനുഭവപ്പെട്ടു വരുന്നുണ്ട്.

സൗദി അറേബ്യയിലേക്കുള്ള വിദേശികളുടെ ഒഴുക്ക് വര്‍ദ്ധിച്ചതും കുടുംബ, ടൂറിസ്റ്റ്, ഉംറ വിസകള്‍ ആവശ്യത്തിനനുസരിച്ച് ലഭ്യമായി തുടങ്ങിയതും പ്രവാസികളുടെ പണമിടപാടിനെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.

അതോടൊപ്പം നിക്ഷേപ ബിസിനസ് സംരഭങ്ങളില്‍ വിദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുങ്ങിയതും പണമയക്കുന്നതില്‍ കുറവ് അനുഭവപ്പെടാന്‍ കാരണമായിട്ടുണ്ട്.

X
Top