രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി19 ദിവസത്തിനിടെ 4,160 രൂപ കൂടി; സ്വർണവില 54,000 കടന്നുവികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രം

അനിശ്ചിതത്വത്തിന് ഒടുവില്‍ വിപണികളുടെ ക്ലോസിംഗ് ഇടിവില്‍

മുംബൈ: ഏഷ്യൻ വിപണികളിൽ നിന്നുള്ള ദുർബലമായ സൂചനകൾക്കിടയിൽ ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ വെള്ളിയാഴ്ച വ്യാപാര സെഷനില്‍ ഉടനീളം അനിശ്ചിതാവസ്ഥയില്‍ ആയിരുന്നു.

ബാങ്കിംഗ്, ഐടി മേഖലകളിലെ ഓഹരികളില്‍ ശക്തമായ വില്‍പ്പന സമ്മര്‍ദം പ്രകടമായിരുന്നു. ഓട്ടൊമബൈല്‍, എഫ്എംസിജി മേഖലകളിലെ ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

ബിഎസ്ഇ സെൻസെക്‌സ് 187.75 പോയിന്റ് (0.28%) താഴ്ന്ന് 65,794.73 ലെവലിലും നിഫ്റ്റി 33.40 പോയിന്റ് ( 0.17%) താഴ്ന്ന് 19,731.80 ലെവലിലും ക്ലോസ് ചെയ്തു.

ലാർസൻ ആൻഡ് ടൂബ്രോ, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ്‌ലെ ഇന്ത്യ, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസെർവ് എന്നിവയാണ് ഇടിവ് രേഖപ്പെടുത്തിയ പ്രധാന ഓഹരികള്‍.

വ്യാഴാഴ്ച റിസര്‍വ് ബാങ്ക് പിഴ ചുമത്തിയ ആക്സിസ് ബാങ്കും മണപ്പുറം ഫിനാന്‍സും 3 ശതമാനത്തിന് മുകളിലുള്ള ഇടിവ് രേഖപ്പെടുത്തി.

X
Top