
മുംബൈ: ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി പോര്‍ട്ട്‌സ് ആന്റ് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ (അദാനി പോര്‍ട്ട്‌സ്) രണ്ടാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചു.. 3109.05 കോടി രൂപയാണ് സംയോജിത അറ്റാദായം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം അധികം.
മൊത്തം പ്രവര്‍ത്തന വരുമാനം 29.7 ശതമാനം ഉയര്‍ന്ന് 9167.46 കോടി രൂപ. എബിറ്റ 27 ശതമാനമുയര്‍ന്ന് 5550 കോടി രൂപയായപ്പോള്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ എബിറ്റ 20 ശതമാനം വര്‍ദ്ധിച്ച് 11046 കോടി രൂപയിലെത്തി.
ആഭ്യന്തര തുറമുഖങ്ങളുടെ പകുതി വര്‍ഷ എബിറ്റ മാര്‍ജിന്‍ 74.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. അന്തര്‍ദ്ദേശീയ തുറമുഖങ്ങളില്‍ നിന്നുള്ള വരുമാനം എക്കലത്തേയും ഉയര്‍ന്ന 2050 കോടി രൂപയും ആദ്യ പകുതി എബിറ്റ 466 കോടി രൂപയുമായി.
ലോജിസ്റ്റിക്‌സില്‍ നിന്നുള്ള വരുമാനം 92 ശതമാനം ഉയര്‍ന്ന് 2224 കോടി രൂപ. റിട്ടേണ്‍ ഓണ്‍ കാപിറ്റല്‍ എംപ്ലോയ്ഡ് (ആര്‍ഒസിഇ) 6 ശതമാനത്തില്‍ നിന്നും 9 ശതമാനമായി ഉയര്‍ന്നു. സമീപകാല കപ്പല്‍ ഏറ്റെടുക്കല്‍ സമുദ്രവിഭാഗത്തിന്റെ വരുമാനം 1182 കോടി രൂപയാക്കി ഉയര്‍ത്തി.






