ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ബജാജ് ഫിൻസെർവ് വിഡാൽ ഹെൽത്ത് കെയർ സർവീസസിലെ 100% ഓഹരികൾ സ്വന്തമാക്കി

പൂനെ : ബജാജ് ഫിൻസെർവിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ബജാജ് ഫിൻസെർവ് ഹെൽത്ത് (ബിഎഫ്എസ്-ഹെൽത്ത്) ലിമിറ്റഡ് വിഡാൽ ഹെൽത്ത് കെയർ സർവീസസ് (വിഎച്ച്സി) പ്രൈവറ്റ് ലിമിറ്റഡിൻ്റെ 100 ശതമാനം ഇക്വിറ്റി ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഏർപ്പെട്ടതായി ധനകാര്യ സേവന കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

പൂനെ ആസ്ഥാനമായുള്ള കമ്പനി പറയുന്നതനുസരിച്ച്, വിഎച്ച്‌സിയുടെ പൂർണ ഉടമസ്ഥതയിലുള്ള രണ്ട് ഉപസ്ഥാപനങ്ങളായ വിഡൽ ഹെൽത്ത് ഇൻഷുറൻസ് ടിപിഎ (വിഎച്ച്ഐ-ടിപിഎ) പ്രൈവറ്റ് ലിമിറ്റഡ്, വിഎച്ച് മെഡ്‌കെയർ പ്രൈവറ്റ് ലിമിറ്റഡ് (വിഎച്ച്എംപിഎൽ) എന്നിവയും കരാറിൻ്റെ ഭാഗമായി ബിഎഫ്എസ്-ഹെൽത്തിൻ്റെ പരോക്ഷ അനുബന്ധ സ്ഥാപനങ്ങളായി മാറും.

വിഎച്ച്‌സിയുടെ അസോസിയേറ്റ് ആയ ഇൻ്റൻ്റ് ഹെൽത്ത് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ ബിഎഫ്എസ്-ഹെൽത്ത് 21.3 ശതമാനം ഇക്വിറ്റി ഓഹരി പരോക്ഷമായി ഏറ്റെടുക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ് ഈ ഇടപാടിൽ ബിഎഫ്എച്എൽ -ൻ്റെ പ്രത്യേക സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചു.

വിഡാൽ ഹെൽത്തിന് ഇന്ത്യയിലുടനീളം വിപുലമായ ശൃംഖലയുണ്ട്, 800 സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു.ബെംഗളൂരു ആസ്ഥാനമായുള്ള വിഎച്ച്‌സി കഴിഞ്ഞ സാമ്പത്തിക വർഷം (2022-2023) പ്രവർത്തനങ്ങളിൽ നിന്ന് 227 കോടി രൂപയുടെ ഏകീകൃത വരുമാനം രേഖപ്പെടുത്തി.

ഇടപാടിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങൾ എടുത്തുകാണിച്ചുകൊണ്ട്, ഉപഭോക്താക്കൾക്ക് ഔട്ട് പേഷ്യൻ്റ് ഡിപ്പാർട്ട്‌മെൻ്റ്, വെൽനസ്, കൂടാതെ ഹോസ്പിറ്റലൈസേഷൻ ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി ബിഎഫ്എസ് -ഹെൽത്തിൻ്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ലക്ഷ്യമിടുന്നതായി ബജാജ് ഫിൻസെർവ് പറഞ്ഞു.

X
Top