Capturing Business 360°

69 എണ്ണപ്പാടങ്ങളും ലേലത്തിന

69 എണ്ണപ്പാടങ്ങളും ലേലത്തിന

ന്യൂഡല്‍ഹി: പൊതുമേഖലയിലെ എണ്ണ പ്രകൃതിവാതക കോര്‍പറേഷന്റെയും (ഒഎന്‍ജിസി) ഓയില്‍ ഇന്ത്യയുടെയും (ഒഐഎല്‍) 69 ചെറുകിട എണ്ണപ്പാടങ്ങള്‍ സ്വകാര്യ, വിദേശ കമ്പനികള്‍ക്കു ലേലത്തില്‍ നല്‍കാന്‍ കേന്ദ്രമന്ത്രിസ� തീരുമാനിച്ചു. പുതിയ എണ്ണപ്പാടങ്ങള്‍ ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക്‌ എണ്ണ, പ്രകൃതിവാതകത്തിന്റെ വില നിശ്ചയിക്കുന്നതിനും വിപണനത്തിനും പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതാണു മന്ത്രിസ�യുടെ പുതിയ തീരുമാനം.
അന്താരാഷ്‌ട്ര വിപണിയില്‍ നിലവിലെ കുറഞ്ഞ വിലയനുസരിച്ചു പോലും മൊത്തം 70,000 കോടി രൂപയുടെ മുതലുള്ള 890 ലക്ഷം ടണ്‍ എണ്ണയും പ്രകൃതിവാതകവുമാണു ലേലം ചെയ്യാന്‍ പോകുന്ന 69 എണ്ണപ്പാടങ്ങളില്‍ നിക്ഷേപമുള്ളത്‌. വിവിധ എണ്ണപ്പാടങ്ങള്‍ ക്ലസ്റ്ററുകളായി തിരിച്ചു കൂട്ടായി സ്വകാര്യ കമ്പനികള്‍ക്കു നല്‍കും. മൂന്നു മാസത്തിനകം ലേലനടപടി തുടങ്ങാനാകുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. എണ്ണപ്പാടങ്ങളിലെ പര്യവേക്ഷണം മുതല്‍ വിപണനവും വില നിശ്ചയിക്കലും വരെ സര്‍ക്കാര്‍ ഇടപെടല്‍ തീര്‍ത്തും ഒഴിവാക്കിയാകും ലേലമെന്നും മന്ത്രി വിശദീകരിച്ചു.
മത്സരലേലത്തിലൂടെ വിദേശത്തേയോ, രാജ്യത്തെയോ ഏതു സ്വകാര്യ കമ്പനിക്കും എണ്ണപ്പാടങ്ങള്‍ കൂട്ടങ്ങളായി സ്വന്തമാക്കാം. മിനിമം ഗവണ്‍മെന്റ്‌, മാക്‌സിമം ഗവേണന്‍സ്‌ എന്ന നയമനുസരിച്ചു നിലവിലെ കരാറുകളില്‍ ഗണ്യമായ മാറ്റം വരുത്താന്‍ മന്ത്രിസ� തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. എണ്ണ ഖനനം ചെയ്യുന്ന സ്വകാര്യ കമ്പനികള്‍ ലാ�ം സര്‍ക്കാരുമായി പങ്കുവയ്‌ക്കണമെന്ന വ്യവസ്ഥയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസ�ാ യോഗം മുഖ്യമായും ഇളവു ചെയ്‌തത്‌.
ഇതനുസരിച്ച്‌ എണ്ണപ്പാടങ്ങളുടെ പ്രവര്‍ത്തനത്തിലോ എണ്ണ വിപണനത്തിലോ സര്‍ക്കാര്‍ ഇടപെടില്ല. ലേലത്തില്‍ പിടിക്കുന്ന പാടത്തെ എണ്ണയും പ്രകൃതിവാതകവും ഉള്‍പ്പെടെ ഹൈഡ്രോ കാര്‍ബണ്‍ ഇനത്തിലുള്ള എല്ലാം സ്വകാര്യ കമ്പനിക്കു അവകാശപ്പെട്ടതാകുമെന്നതാണു നിലവിലെ നയത്തില്‍ വരുത്തിയ മറ്റൊരു പ്രധാന വ്യതിയാനം. നേരത്തേ എണ്ണ പര്യവേക്ഷണത്തിനു മാത്രമായിരുന്നു ലൈസന്‍സ്‌ നല്‍കിയിരുന്നത്‌. പ്രകൃതിവാതകത്തിനും മറ്റുള്ള ഹൈ ഡ്രോ കാര്‍ബണുകള്‍ക്കും സര്‍ക്കാരില്‍നിന്നു പ്രത്യേക ലൈസന്‍സ്‌ വാങ്ങണമെന്ന നിബന്ധനയാണു നീക്കം ചെയ്‌തത്‌.
ആഗോള വിപണി നിരക്കനുസരിച്ചാണ്‌ എണ്ണ വില്‍പന നട ക്കുക. എന്നാല്‍ സങ്കീര്‍ണമായ അന്താരാഷ്‌ട്ര ഹബ്‌ അടിസ്ഥാനമാക്കിയ ഫോര്‍മുല അനുസരിച്ചാണു പ്രകൃതിവാതക വില തീരുമാനിക്കുന്നത്‌. വിപണിയിലെ ഈ വിലയുടെ ഇരട്ടിതുകയ്‌ക്കാണു നിലവില്‍ ഇന്ത്യ പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നത്‌. സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ പാടങ്ങള്‍ സ്വകാര്യ വിദേശ കമ്പനികള്‍ക്കു ലേലത്തില്‍ നല്‍കാന്‍ തീരിമാനിച്ച കേന്ദ്രമന്ത്രിസ�യുടെ സാമ്പത്തികകാര്യ സമിതി യോഗത്തിനു ശേഷം പത്രലേഖകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
സാമ്പത്തികമായി വലിയ ലാ�ം പ്രതീക്ഷിക്കാത്ത പാടങ്ങളാണു ലേലത്തിനു വയ്‌ക്കുന്നതെന്നു മന്ത്രി വിശദീകരിച്ചു. ഏറ്റവും കൂടുതല്‍ തുക തരുന്ന കമ്പനിക്കു പാടം നല്‍കും. 1999 ലെ നയമനുസരിച്ചു ഒമ്പതു ഘട്ടങ്ങളായി ഇതുവരെ 254 ബ്ലോക്കുകള്‍ ലേലം ചെയ്‌തിട്ടുണ്‌ട്‌. മുടക്കു മുതല്‍ തിരിച്ചുകിട്ടിയ ശേഷമുള്ള ലാ�ം സര്‍ക്കാരിനു പങ്കുവയ്‌ക്കുന്ന തരത്തിലുള്ളതായിരുന്നു ഇവയുടെ ലേലം.
സര്‍ക്കാരുമായി ലാഭം പങ്കിടണമെന്ന വ്യവസ്ഥ ഇല്ലാതാകും
ന്യൂഡല്‍ഹി: പുതിയ നയം വരുന്നതോടെ എണ്ണപ്പാടത്തെ പര്യവേക്ഷണച്ചെലവുകള്‍ കഴിച്ചുള്ള ലാ�ം കമ്പനികള്‍ സര്‍ക്കാരുമായി പങ്കുവയ്‌ക്കണമെന്ന വ്യവസ്ഥ ഇല്ലാതാകും. നിലവിലെ പ്രൊഡക്‌ഷന്‍ ഷെയറിംഗ്‌ കോണ്‍ട്രാക്ട്‌ (പിഎസ്‌സി) രീതിയനുസരിച്ചു സ്വകാര്യ കമ്പനികള്‍ ചെലവുകള്‍ വലിയ തോതില്‍ കൂട്ടിക്കാണിച്ചു സര്‍ക്കാരിനു നഷ്ടമുണ്‌ടാക്കുകയാണെന്നു സിഎജിയുടെ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ ചൂണ്‌ടിക്കാട്ടിയിരുന്നു. ഈ പഴുതു മുതലെടുത്താണു സ്വകാര്യ കമ്പനികളെ സഹായിക്കുന്ന തരത്തില്‍ നയത്തില്‍ കാര്യമായ വെള്ളം ചേര്‍ത്തത്‌.
പുതിയ നയമനുസരിച്ചു വിവിധ ഘട്ടങ്ങളിലെ വ്യത്യസ്‌തമായ വിലയും സര്‍ക്കാരുമായി പങ്കുവയ്‌ക്കുന്ന ലാ�വും കമ്പനികള്‍ തന്നെ അറിയിച്ചാല്‍ മതിയാകും. ലേലം പിടിക്കുന്ന കമ്പനികള്‍ റോയല്‍റ്റി നല്‍കണമെങ്കില്‍ ഓയില്‍ സെസ്‌ ഉണ്‌ടായിരിക്കില്ല. മൊത്തം കിട്ടുന്ന തുകയുടെ 80 ശതമാനം വരുമാനമായി കണക്കാക്കി അതിന്റെ ഒരോഹരി സര്‍ക്കാരുമായി പങ്കുവച്ചാല്‍ മതിയാകും. ശേഷിച്ച 20 ശതമാനം എണ്ണക്കിണറുകള്‍ കുഴിക്കാനും അനുബന്ധ പഠനങ്ങള്‍ക്കും ചെലവാക്കാം.
ലേലത്തിനു വയ്‌ക്കുന്ന 69 ചെറുകിട എണ്ണപ്പാടങ്ങളില്‍ 36 എണ്ണം കടലിലും 33 എണ്ണം കരയിലുമാണ്‌. ഒഎന്‍ജിസിയുടെ പക്കലുള്ള 110 ചെറുകിട എണ്ണപ്പാടങ്ങളില്‍ പര്യവേക്ഷണ നടപടികള്‍ ചെറിയ തോതില്‍ തുടങ്ങിയ 47 എണ്ണം കമ്പനി തുടര്‍ന്നും കൈവ ശം വയ്‌ക്കും. ബാക്കി 63 എണ്ണം ലേലം ചെയ്യാനായി സര്‍ക്കാരിനു കൈമാറണം. ഓയില്‍ ഇന്ത്യയുടെ പക്കല്‍ ആകെയുള്ള ആറു ചെറിയ പാടങ്ങളും സര്‍ക്കാരിനു തിരികെ നല്‍കിയെന്നു ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.സാങ്കേതികമായി ഒഎന്‍ജിസിക്കും ഓയില്‍ ഇന്ത്യക്കും ലേലത്തില്‍ പങ്കുചേരാം.
ലേലത്തിലെടുത്ത പാടത്തെ എണ്ണയും പ്രകൃതിവാതകവും സര്‍ക്കാരിന്റെ ഒരു നിയന്ത്രണവുമില്ലാതെ അന്നത്തെ വിപണി വിലയ്‌ക്കു ഇഷ്‌ടമുള്ളവര്‍ക്കു വില്‍ക്കാന്‍ സ്വകാര്യ കമ്പനിക്കു സ്വാതന്ത്ര്യം ഉണ്‌ടാകുമെന്നു പെട്രോളിയം മന്ത്രി വ്യക്തമാക്കി.