Capturing Business 360°

40 കോടി യൂസര്‍മാരുമായി വാട്ട്‌സ്‌ആപ്പ്‌

ജനപ്രിയ മൊബൈല്‍ മെസേജിങ്‌ സര്‍വീസായ ‘വാട്ട്‌സ്‌ആപ്പ്‌’ ( ണവമെേഅുു ) സജീവമായി ഉപയോഗിക്കുന്നവരുടെ എണ്ണം പ്രതിമാസം 40 കോടി കടന്നു. ഇതില്‍ 10 കോടി യൂസര്‍മാര്‍ എത്തിയത്‌ കഴിഞ്ഞ നാലുമാസത്തിനിടെ.

‘സാങ്കേതികവിദ്യ, കമ്മ്യൂണിക്കേഷന്‍ എന്നിവ വഴി ജനങ്ങളെ ശാക്തീകരിക്കുക എന്നതായിരുന്നു വാട്ട്‌സ്‌ആപ്പ്‌ സൃഷ്ടിക്കുമ്പോള്‍ ഞങ്ങള്‍ ലക്ഷ്യമിട്ടത്‌. അരാണ്‌, എവിടെ ജീവിക്കുന്നു എന്നതൊന്നും അതില്‍ പ്രസക്തമല്ല’ കമ്പനി മേധാവി ജാന്‍ കോവും ഒരു ബ്ലോഗ്‌ പോസ്റ്റില്‍ പറഞ്ഞു.

‘ഒരു മൊബൈല്‍ മെസേജിങ്‌ സര്‍വീസിനും കരഗതമാക്കാന്‍ കഴിയാത്ത നാഴികക്കല്ല്‌ വാട്ട്‌സ്‌ആപ്പ്‌ പിന്നിട്ടിരിക്കുകയാണ്‌ : പ്രതിമാസം 40 കോടി സജീവ യൂസര്‍മാര്‍ എന്ന നാഴികക്കല്ല്‌ ‘ ബ്ലോഗ്‌ പോസ്റ്റ്‌ പറഞ്ഞു. ‘വാട്ട്‌സ്‌ആപ്പില്‍ വെറുതെ രജിസ്റ്റര്‍ ചെയ്‌തവരുടെ എണ്ണമല്ലിത്‌. ഒരോ മാസവും വളരെ സജീവമായി ഈ സര്‍വീസ്‌ ഉപയോഗിക്കുന്നവരുടെ സംഖ്യയാണിത്‌’.

ലോകമാകെ തങ്ങള്‍ക്ക്‌ 30 കോടി യൂസര്‍മാരുള്ളതായി ‘ലൈന്‍ മെസേജിങ്‌ ആപ്പ്‌’ ( ഘശില ാലമൈഴശിഴ മുു ) കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു. അതില്‍ 10 കോടി പേര്‍ എത്തിയത്‌ പോയ നാലുമാസത്തിനിടെയാണെന്നും കമ്പനി അവകാശപ്പെടുകയുണ്ടായി. എന്നാല്‍ , എത്രപേര്‍ സജീവമായി ലൈന്‍ ആപ്പ്‌ ഉപയോഗിക്കുന്നു എന്നകാര്യം അവര്‍ വ്യക്തമാക്കിയില്ല.

കമ്പനിയിലിപ്പോഴുള്ളത്‌ 50 ജീവനക്കാരാണെന്ന്‌ വാട്ട്‌സ്‌ആപ്പ്‌ ബ്ലോഗ്‌ പോസ്റ്റ്‌ പറയുന്നു. 40 കോടി സജീവ യൂസര്‍മാരെന്ന നാഴികക്കല്ല്‌ പിന്നിടുന്നത്‌ കാര്യമായ പരസ്യങ്ങളോ മാര്‍ക്കറ്റിങ്‌ ക്യാമ്പയ്‌നുകളോ ഇല്ലാതെയാണെന്നും ബ്ലോഗ്‌ പോസ്റ്റ്‌ ചൂണ്ടിക്കാട്ടുന്നു.

വാട്ട്‌സ്‌ആപ്പ്‌ വഴി ദിവസവും 1600 കോടി സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതായാണ്‌, ‘ഓള്‍തിങ്‌സ്‌ ഡി’ ( അഹഹഠവശിഴഉെ )യുടെ റിപ്പോര്‍ട്ട്‌. വാട്ട്‌സ്‌ആപ്പ്‌ വഴി ദിവസവും 50 കോടി ചിത്രങ്ങളും അയയ്‌ക്കപ്പെടുന്നു.

ഫെയ്‌സ്‌ബുക്ക്‌ മെസേജ്‌ സര്‍വീസ്‌ ഉപയോഗിക്കുന്നതിലും കൂടുതലാളുകള്‍ വാട്ട്‌സ്‌ആപ്പിന്റെ സേവനം തേടുന്നതായി, ‘ഓണ്‍ ഡിവൈസ്‌ റിസര്‍ച്ച്‌’ അടുത്തയിടെ അഞ്ച്‌ രാജ്യങ്ങളില്‍ നടത്തിയ സര്‍വെയില്‍ കണ്ടിരുന്നു.