Capturing Business 360°

പാകിസ്താനില്‍ എണ്ണശുദ്ധീകരണശാല പദ്ധതിയുമായി സൗദി; ഗ്വാദര്‍ തുറമുഖത്ത് വികസിപ്പിക്കുന്നത് 1000 കോടി ഡോളറിന്റെ വമ്പൻ പദ്ധതി

ന്യൂഏജ് ന്യൂസ്

ഗ്വാദര്‍: സൗദി അറേബിയയിലെ എണ്ണപ്പാടങ്ങളുടെ പ്രശസ്തി ലോകമെമ്ബാടും അറിയപ്പെടുന്ന കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ സൗദി തങ്ങളുടെ വാണിജ്യം പാകിസ്ഥാനില്‍ കൂടി വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പാകിസ്താനിലെ ഗ്വാദര്‍ തുറമുഖത്ത് 1000 കോടി ഡോളര്‍ (ഏകദേശം 70,000 കോടി രൂപ) ചെലവില്‍ എണ്ണശുദ്ധീകരണശാല നിര്‍മിക്കാന്‍ സൗദി അറേബ്യ. ചൈനയുടെ നേതൃത്വത്തിലുള്ള ചൈന-പാകിസ്താന്‍ സാമ്ബത്തിക ഇടനാഴി പദ്ധതിയുടെ (സിപെക് ) ഭാഗമായാണിത്. കരാറൊപ്പിടാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫെബ്രുവരിയില്‍ പാകിസ്താനിലെത്തുമെന്ന് സൗദി ഊര്‍ജവിഭവവകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.

എണ്ണശുദ്ധീകരണശാല സ്ഥാപിക്കുകയും സാമ്ബത്തിക ഇടനാഴി പദ്ധതി പൂര്‍ത്തിയാക്കുകയും ചെയ്യുന്നതിലൂടെ പാകിസ്താന്‍റെ സാമ്ബത്തികവികസനം സ്ഥിരതയുള്ളതാക്കാനാണ് സൗദി ആഗ്രഹിക്കുന്നത്. മറ്റ് മേഖലകളിലും സൗദി നിക്ഷേപം നടത്തും -ഫാലിഹ് ഗ്വാദറില്‍ മാധ്യമങ്ങളോട് പറഞ്ഞു.

വര്‍ധിക്കുന്ന എണ്ണവിലയാണ് പാകിസ്താനില്‍ കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഗ്വാദറില്‍ എണ്ണശുദ്ധീകരണശാല ഒരുങ്ങുന്നതോടെ സിപെക്കിലെ പ്രധാന പങ്കാളിയായി സൗദി മാറുമെന്ന് പാകിസ്താന്‍ പെട്രോളിയംവകുപ്പ് മന്ത്രി ഗുലാം സര്‍വാര്‍ ഖാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.